Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പ്രവര്‍ത്തനം പോരെന്ന് റിപ്പോര്‍ട്ട്: യുകെ ബോര്‍ഡര്‍ ഏജന്‍സിക്ക് രൂക്ഷ വിമര്‍ശനം
Reporter
ലണ്ടന്‍ : സ്‌കോട്‌ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) അധികൃതര്‍ക്കെതിരേ വിമശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എയര്‍പോര്‍ട്ടുകളിലും നിരീക്ഷണവും പരിശോധനയും നടത്തുന്നതില്‍ യുകെബിഎ പരാജയപ്പെടുകയാണെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍സ്‌പെക്റ്റര്‍ ജോണ്‍ വിന്‍ പറയുന്നത്.

അനധികൃത വസ്തുക്കള്‍ , മയക്കുമരുന്നുകള്‍ എന്നിവ പിടികൂടുന്നതില്‍ വേണ്ടത്ര ശ്രദ്ധ യുകെബിഎ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ചെറിയ തീരങ്ങളിലും എയര്‍പോര്‍ട്ടുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നിതിലും യുകെബിഎ വേണ്ടത്ര ശ്രദ്ധിക്കുനില്ലെന്നും ജോണ്‍ വിന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അനധികൃത കുടിയേറ്റങ്ങളും നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം യുകെബിഎയ്ക്കാണ്. എന്നാല്‍ , അവര്‍ അതിനു വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചെറിയ പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലുമുണ്ടായ ഭീഷണികള്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ , ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും തങ്ങള്‍ ക്രിയാത്മകമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ടെന്നും യുകെബിഎ വ്യക്തമാക്കുന്നു. ചെറിയ തീരങ്ങളിലും വിമാനത്താവളങ്ങളിലും ലഭിച്ച ഭീഷണികള്‍ക്ക് ശക്തമായ പരിശോധന നടത്തിയെന്നും അധികൃതര്‍ പറയുന്നു. വിമാനത്താവളങ്ങളിലൂടെ അനധികൃത വസ്തുക്കളോ മയക്കുമരുന്നുകളോ കടത്തുന്നുണ്ടോയെന്ന് കര്‍ശന പരിശോധന നടത്തിയ ശേഷമേ ആളുകളെ കടത്തിവിടുന്നുള്ളുവെന്നും അവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window