Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
DOMESTIC WORKER വിസാ നിയമമാറ്റം : കണ്‍സള്‍ട്ടേഷന്‍ തുടങ്ങി
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെയില്‍ നിലവിലുള്ള Overseas Domestic Worker വിസ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള കണ്‍സള്‍ട്ടേഷന്‍ തുടങ്ങി. ജീണ്‍ 9 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് കണ്‍സള്‍ട്ടേഷന്റെ കാലാവധി. കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയെ അറിയിക്കാവുന്നതാണ്.

പുതുതായി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഇവയൊക്കെയാണ്.

1) ഓവര്‍സീസ് ഡൊമസ്റ്റിക് വര്‍ക്കര്‍ വിസകള്‍ നിര്‍ത്തലാക്കുക അല്ലെങ്കില്‍

2) 6 മാസത്തെ വിസിറ്റര്‍ വിസയായി ചുരുക്കുക.

3) ഇനി ടിയര്‍ 1, ടിയര്‍ 2 വിസയുള്ളവരുടെ കൂടെ വരുന്നവരാണെങ്കില്‍ പുതുക്കി നല്‍കാത്ത ഒരു വര്‍ഷത്തെ വിസയാക്കി നല്‍കുക.

4) എംപ്ലോയറെ മാറ്റുവാനുള്ള അവകാശം എടുത്ത് കളയുക.

5) ഡിപ്പന്റന്‍സിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അനുമതി എടുത്ത് കളയുക. അല്ലെങ്കില്‍ ഡിപ്പന്റന്റിന് ജോലി ചെയ്യുന്നതിനുള്ള അവകാശം നല്‍കാതിരിക്കുക.

6) ഈ വിസയില്‍ വരുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം എടുത്തു കളയുക.
ഇനി ഡൊമസ്റ്റിക് വര്‍ക്കര്‍ വിസ നിര്‍ത്തലാക്കുകയാണെങ്കില്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ശക്തമാക്കുക, abusive employerമാരില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുന്നതിനുള്ള നടപടിക്രമം ഉണ്ടാക്കുക.

7) Diplomaticകളുടെ ഡൊമസ്റ്റിക് വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസത്തിനുള്ള വിസ നല്‍കാതിരിക്കുക. Diplomatic ഡൊമസ്റ്റിക് വര്‍ക്കര്‍ വിസ 12 മാസമായി പരിമിതപ്പെടുത്തുക. കൂടാതെ ഡിപ്പന്റന്റുമാരെ കൊണ്ടുവരുന്നതിനുള്ള അവകാശം എടുത്തുകളയുക, അല്ലെങ്കില്‍ ഡിപ്പെന്റന്റിന് ജോലി ചെയ്യുവാനുള്ള അവകാശം നല്‍കാതിരിക്കുക.

ഇതെല്ലാമാണ് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന മാറ്റങ്ങള്‍ . എംപ്ലോയര്‍മാരെ മാറ്റുന്നതിനുള്ള അനുമതി എടുത്തുകളയുന്നത് ഈ വിഭാഗത്തില്‍പെട്ടവരെ കൂടുതല്‍ ചൂഷണത്തിന് ഇരയാക്കാന്‍ ഇടയാക്കുമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. യുകെയില്‍ എത്തിയിരുന്ന ധാരാളം ഡൊമസ്റ്റിക് വര്‍ക്കര്‍മാര്‍ ഈ വിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. കല്ല്യാണ്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഡൊമസ്റ്റിക് വര്‍ക്കര്‍ വിസാ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്.

പുതിയ സര്‍ക്കാര്‍ ഇതു പാടേമാറ്റി ഈ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള നീതി നിഷേധിക്കുകയാണ് പുതിയ നിയമമാറ്റത്തിലൂടെ നടപ്പില്‍ വരുത്താന്‍ നീക്കം നടത്തുന്നത്. പുതിയ നിയമമാറ്റം ഡൊമസ്റ്റിക് വര്‍ക്കര്‍മാരെ വിസിറ്റ് വിസയില്‍ യുകെയില്‍ എത്തിച്ച് ചൂഷണം ചെയ്യുന്നതിനുള്ള വഴി തുറക്കാനാണ് സാധ്യത. ഇത്തവണയും കല്ല്യാണ്‍ ഡൊമസ്റ്റിക് വര്‍ക്കര്‍ വിസാക്കാരുടെ തുണയ്ക്കായെത്തും എന്നുതന്നെ പ്രതീക്ഷിക്കാം.
 
Other News in this category

 
 




 
Close Window