Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍ 4- സ്റ്റുഡന്റ് വിസയെ ബാധിക്കുന്ന പുതിയ നിയമങ്ങള്‍
Staff Reporter
ലണ്ടന്‍ : ടിയര്‍ 4-സ്റ്റുഡന്റ് വിസയെ ബാധിക്കുന്ന തരത്തില്‍ ഇമിഗ്രേഷന്‍ നിയമത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2011 ജൂലൈ നാലിന് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ടിയര്‍ 4 വിസയെ പുനരുദ്ധാരണം ചെയ്യാനുദ്ദേശിച്ച് മാര്‍ച്ച് 22ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കണ്‍സള്‍ട്ടേഷന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ട മാറ്റങ്ങള്‍ ഏപ്രില്‍ 21ന് പ്രാബല്യത്തില്‍ വന്നിരുന്നു.

യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ യഥാര്‍ത്ഥ കോളേജുകളില്‍ പഠിപ്പിക്കാനും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയുമാണ് ഈ മാറ്റങ്ങളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ജൂലൈ 4 മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ് :

1) ഹയര്‍ എഡ്യൂക്കേഷണല്‍ സ്ഥാപനങ്ങളിലും, ഗവണ്‍മെന്റ് ഫണ്ടുപയോഗിക്കുന്ന കോളേജുകളിലും പഠിക്കുന്നവര്‍ക്ക് മാത്രമായി ജോലി ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തും.
2) ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളില്‍ 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്യാജുവേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി ഡിപ്പന്റന്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പരിമിതപ്പെടുത്തും. ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് വിദ്യാര്‍ത്ഥികളാണെങ്കില്‍ 6 മാസത്തെ കോഴ്‌സുമാവും നിബന്ധന.
3) പുതിയ കോഴ്‌സ് ചെയ്യുന്നതിന് മുന്‍പ് ആ കോഴ്‌സ് വിദ്യാര്‍ത്ഥിക്ക് ഉപയോഗപ്രദമാണോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
4) മെയിന്റനന്‍സ് ഫണ്ട് സത്യസന്ധമാണെന്ന് തെളിയിക്കണം. ഇത് തെളിയിക്കാനുള്ള പ്രസ്താവന വിസാ ആപ്ലിക്കേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തും.
5) ഇതുവരെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ സാമ്പത്തിക സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 ശതമാനത്തിന് മുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനങ്ങളാണ് ലിസ്റ്റില്‍ പെടുക.
6) ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍ഷിപ്പുള്ള കോഴ്‌സുകളില്‍ പഠിക്കാന്‍ ലോ-റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിബന്ധനകളോടു കൂടിയ ആപ്ലിക്കേഷന്‍ രീതി ഏര്‍പ്പെടുത്തും.
7) എടിഎഎസ് ക്ലിയറന്‍സ് ലഭിക്കേണ്ട കോഴ്‌സുകളുടെ ലിസ്റ്റ് വിപുലീകരിക്കും.
8) അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) പ്ലാറ്റിനം അല്ലെങ്കില്‍ ഗോള്‍ഡ് സ്റ്റാറ്റസ് അനുവദിച്ചിട്ടുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമേ അക്കൗണ്ടന്‍സി കോഴ്‌സുകള്‍ നടത്താന്‍ കഴിയൂ.
9) യുകെയില്‍ ക്യാംപസുള്ള വിദേശ യൂണിവേഴ്‌സിറ്റികളുടെ പൊസിഷന്‍ പരിശോധിക്കുക.

ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പത്രക്കുറിപ്പിലൂടെയാണ് മാറ്റങ്ങള്‍ പുറത്തിറക്കിയത്.
 
Other News in this category

 
 




 
Close Window