Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ നടപടികള്‍ക്കായി പണം വാങ്ങുന്നവര്‍ക്കെതിരെ യുകെബിഎ മുന്നറിയിപ്പ്
Reporter
ലണ്ടന്‍ : ഇമിഗ്രേഷന്‍ നടപടികള്‍ക്കായി പണം ആവശ്യപ്പെടുന്നവരുടെ കെണിയില്‍ വീഴരുതെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഒരു പെന്‍ഷണറുടെ പാര്‍ട്ണര്‍ വിസ പ്രൊസസ് ചെയ്യുന്നതിന് വേണ്ടി യുകെബിഎ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി 1350 പൗണ്ട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ് ഇറക്കിയത്.

ആരോപണം യുകെ ബോര്‍ഡര്‍ ഏജന്‍സി സെക്യൂരിറ്റി യൂണിറ്റ് അന്വേഷിക്കുന്നുണ്ട്. പെയ്‌മെന്റുകള്‍ക്കായി യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കില്ലെന്ന് യുകെബിഎ വിസാ സര്‍വീസ് ഡയറക്ടര്‍ ജോന്നാഥന്‍ നാന്‍സ്‌കിവല്‍ സ്മിത്ത് വ്യക്തമാക്കി. ഇതേക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സെക്യൂരിറ്റി ടീമിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

ഇത്തരത്തില്‍ ആരെയെങ്കിലും ഉദ്യോഗസ്ഥര്‍ സമീപിച്ചാല്‍ പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിസക്കായി പണം അടയ്‌ക്കേണ്ട രീതിയെക്കുറിച്ചു ആപ്ലിക്കേഷന്‍ ഫോമിലും, കൂടുതല്‍ വിവരങ്ങള്‍ വൈബ്‌സൈറ്റിലും ലഭ്യമാണ്.
 
Other News in this category

 
 




 
Close Window