Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വര്‍ക്ക് പെര്‍മിറ്റ് നിബന്ധന ലഘൂകരിക്കാന്‍ സാധ്യത: 96 % വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റഡി വിസ നല്‍കണമെന്നാണ് പൊതു അഭിപ്രായം
Reporter
മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത പുറത്തുവന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകര്‍ഷിക്കാന്‍ പഠനകാലാവധിയ്ക്കു ശേഷമുള്ള വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകള്‍ കൂടുതല്‍ ഉദാരമാക്കാന്‍ ഗവണ്‍മെന്റെ പദ്ധതിയിടുന്നു. 7,52,725 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തു പഠിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള 2,11,703 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനം നടത്തുന്നുണ്ട് . വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ 2 ഉം 3 ഉം സ്ഥാനം കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ആണ് . 2011 ല്‍ ബ്രിട്ടനില്‍ പഠനാന്തര തൊഴില്‍ അവസരങ്ങള്‍ നിര്‍ത്തലാക്കിയതാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലേയ്ക്ക് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണം.

2017 ലെ ഒരു പഠനം അനുസരിച്ച് ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഏകദേശം 25 ബില്യണ്‍ പൗണ്ടോളം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയുന്നുണ്ട് . അതോടൊപ്പം പല പ്രാദേശിക ജോലികള്‍ക്കും ബിസിനസുകള്‍ക്കും വിദേശ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം സഹായമാകുന്നുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് പഠന കാലാവധി കഴിഞ്ഞ് ജോലി ചെയ്യാനും യുകെയില്‍ താമസിക്കാനുമുള്ള വ്യവസ്ഥകളില്‍ ഉദാരമായ സമീപനം കൈക്കൊള്ളാന്‍ ഗവണ്‍മെന്റ ആലോചിക്കുന്നത്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഈ വര്‍ഷം തന്നെ 25, 000 ത്തോളം വിദ്യാര്‍ത്ഥി വിസകള്‍ ബ്രിട്ടനില്‍ ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട് . കൂടുതല്‍ ഉദാരമായ നയങ്ങളാല്‍ ഓസ്ട്രേലിയയും കാനഡയും ആണ് ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് . ഇതിന് മറികടക്കാനാണ് വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകള്‍ ലഘൂകരിക്കാന്‍ ഗവണ്‍മെന്റെ ആലോചിക്കുന്നത് . വിസയ്ക്ക് അപേക്ഷിച്ചവരില്‍ 96 % വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റഡി വിസ ലഭിച്ചതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമനിക് അസ്‌ക്വിത്ത് പറഞ്ഞു .
 
Other News in this category

 
 




 
Close Window