Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം , കോടതികള്‍ കനിയുന്നു !
പോള്‍ ജോണ്‍
ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സി വിദ്യാര്‍ത്ഥികളുടെ വിസ എക്‌സ്‌റ്റെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് നീതിയുക്തവും സുതാര്യവുമായ രീതിയിലായിരിക്കണമെന്ന് ഇമിഗ്രേഷന്‍ അപ്പര്‍ ട്രൈബ്യൂണല്‍ വിധിച്ചു. വിസ അപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ , ആ വിവരം വിദ്യാര്‍ത്ഥിയെ അറിയിക്കുകയും അയാള്‍ക്ക് മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുക്കുന്നതിനായി 60 ദിവസത്തെ സമയമെങ്കിലും നല്‍കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തി.

നിലവില്‍ ഒരു കോളേജില്‍ എന്‍ട്രോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ കോളേജിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ , അവരുടെ വിസ അപേക്ഷ നിരസിക്കുന്ന രീതിയാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി അവലംഭിച്ചിരിക്കുന്നത്.

ഇങ്ങനെ വിസ തീര്‍ന്നു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രോള്‍മെന്റ് നല്‍കുന്നതിന് വിസ ഇല്ല എന്ന കാരണം കൊണ്ട് മറ്റ് കോളേജുകള്‍ വിമുഖത കാട്ടിയിരുന്നു. ഇങ്ങനെ സംജാതമാകുന്ന അവസ്ഥ വിദ്യാര്‍ത്ഥികളെ മനുഷ്യാവകാശ ലംഘനത്തിലേക്കും നയിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. അശ്വിന്‍ കുമാര്‍ പട്ടേല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഇമിഗ്രേഷന്‍ കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് ട്രൈബ്യൂണല്‍ ഈ വിധി പ്രസ്താവിച്ചത്. ഏതെങ്കിലും കോളേജിന്റെ ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ ആ കോളേജില്‍ എന്‍ട്രോള്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ യുകെ ബോര്‍ഡര്‍ ഏജന്‍സി കത്ത് മുഖേന അറിയിക്കുന്നത് നല്ലതായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

നിലവിലെ നിയമം അനുസരിച്ച് ഏതെങ്കിലും കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ , 6 മാസത്തില്‍ കൂടുതല്‍ വിസയുള്ള വിദ്യാര്‍ത്ഥികളുടെ വിസ 2 മാസമാക്കി കുറയ്ക്കുവാന്‍ യുകെബിഎക്ക് അവകാശമുണ്ട്. വിസ കാലാവധി 6 മാസത്തില്‍ കുറവാണെങ്കില്‍ യാതൊരുവിധ നടപടികളും എടുക്കുന്നതല്ല. എന്നാല്‍ കോളേജുകളെ സസ്‌പെന്റ് ചെയ്യുന്നതും ലൈസന്‍സ് എടുത്തുകളയുന്നതുമായ കാര്യങ്ങള്‍ യുകെബിഎ പരസ്യപ്പെടുത്താത്തതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളുടെ ലൈസന്‍സുകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് അറിയാന്‍ സാധിക്കാറില്ല. ഭാവിയില്‍ ഈ വിവരങ്ങളും യുകെബിഎ പര്യപ്പെടുത്തുമെന്ന് ആശിക്കാം.
 
Other News in this category

 
 




 
Close Window