Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സതേണ്‍ ക്രോസ് അടച്ചു പൂട്ടുന്നു
പോള്‍ ജോണ്‍
ലണ്ടന്‍ : സതേണ്‍ ക്രോസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അടച്ചു പൂട്ടുന്നു. സതേണ്‍ ക്രോസ് നടത്തിയിരുന്ന 752 കെയര്‍ ഹോമുകളുടെ കെട്ടിട ഉടമകള്‍ സതേണ്‍ ഗ്രൂപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഈ തീരുമാനത്തിലെത്തിയത്. സതേണ്‍ ക്രോസിന്റെ ഓഹരികള്‍ ഇതിന്റെ ഫലമായി ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സസ്‌പെന്റ് ചെയ്തു. സതേണ്‍ ക്രോസ് മാനേജ്‌മെന്റും ബാങ്കുകളും കെട്ടിട ഉടമകളുമായി ഒരു മാസത്തിലേറെയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

726 ഹോമുകളില്‍ നിന്നും 400 ആയി ഹോമുകളുടെ എണ്ണം കുറച്ചുകൊണ്ട് ഒരു പരിഹാരമുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സതേണ്‍ ക്രോസ് ഹെല്‍ത്ത് കെയര്‍ അടച്ചുപൂട്ടാനുള്ള തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കമ്പനി അടച്ചുപൂട്ടിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ കാര്യമായി ഒന്നും ലഭിക്കുകയില്ല. സതേണ്‍ ക്രോസിന്റെ കീഴിലുള്ള 250 ഹോമുകള്‍ ഉടനടി ഈ രംഗത്തുള്ള ഭൂപ പോലുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് ഉടനടി കൈമാറും. ബാക്കിയുള്ള ഹോമുകള്‍ കെട്ടിട ഉടമകള്‍ തന്നെ നടത്തുകയോ അല്ലെങ്കില്‍ പുതിയ ഓപ്പറേറ്റര്‍മാരെ കണ്ടെത്തുന്നതുവരെ നിലവിലുള്ള സ്റ്റാഫിനെ വച്ച് തുടരുകയോ ചെയ്യും എന്നാണ് സൂചന.

യുകെയിലെ ഏറ്റവും വലിയ കെയര്‍ ഗ്രൂപ്പായ സതേണ്‍ ക്രോസിന്റെ വീഴ്ച ഈ മേഖലയില്‍ ജോലി ചെയ്യുന്ന ധാരാളം മലയാളികളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പിന് കീഴിലുള്ള ഹോമുകള്‍ കെട്ടിട ഉടമകള്‍ മുന്നോട്ട് നടത്തുമെന്ന് സൂചന ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അധികം പേരുടെ ജോലികള്‍ നഷ്ടപ്പെടുകയില്ല എന്ന് നമുക്ക് വിശ്വസിക്കാം. ഓപ്പറേറ്റര്‍മാര്‍ ഇല്ലാതെ അടച്ചുപൂട്ടുകയാണെങ്കില്‍ ആ ഹോമുകളില്‍ ജോലി ചെയ്യുന്നവര്‍ ബുദ്ധിമുട്ടിലാവുക തന്നെ ചെയ്യും.
 
Other News in this category

 
 




 
Close Window