Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്ക് ചേക്കേറാന്‍ താല്‍പര്യം ബ്രിട്ടനിലേക്ക്
Reporter
ലണ്ടന്‍ : യൂറോപ്പില്‍ ഏറ്റവുമധികം കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യം ബ്രിട്ടനെന്നു റിപ്പോര്‍ട്ട്. 2009ല്‍ 3,97,900 വിദേശികളാണു ബ്രിട്ടനില്‍ എത്തിയത്. രണ്ടാം സ്ഥാനം യുഎസിനാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 14 ശതമാനം വര്‍ധന. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ കുടിയേറി സ്ഥിരതാമസമാക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി. എക്‌ണോമിക് കോ ഓപ്പറേറ്റീവ് ആന്‍ഡ് ഡെലവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഏറ്റവുമധികം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥലവും ബ്രിട്ടനാണ്. ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കിയില്ലെങ്കില്‍ ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതം ദുസഹമാകുമെന്നു വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ഇയാന്‍ ഡ്യൂകന്‍ സ്മിത്ത് അറിയിച്ചു. കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നതോടെ സ്വദേശികള്‍ക്കുള്ള തൊഴിലവസരം കുറയും. മറ്റുള്ളവരെ അപേക്ഷിച്ചു ബ്രിട്ടീഷുകാര്‍ പണിയെടുക്കാന്‍ മോശമാണെന്നു വ്യവസായ സമൂഹം പറയുന്നു.

കുടിയേറ്റക്കാരോടുള്ള മൃദുസമീപനമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ബ്രിട്ടനില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലേബര്‍ സര്‍ക്കാരാണു പ്രശ്‌നത്തിനു ഉത്തരവാദി. ഇതോടെ രാജ്യത്തെ ജനസംഖ്യയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. യുഎസില്‍ 1.1 മില്യണ്‍ കുടിയേറ്റക്കാരാണു സ്ഥിരതാമസമാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു രണ്ടു ശതമാനം വര്‍ധന. ഫ്രാന്‍സില്‍ ഏഴു ശതമാനവും ജര്‍മനിയില്‍ 13 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ അയര്‍ലന്‍ഡില്‍ 42 ശതമാനം ഇടിവാണ് ഉണ്ടായത്.

2003നു ശേഷം ബ്രിട്ടനിലെ സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2009നു ശേഷം മിക്ക രാജ്യങ്ങളിലും കുടിയേറ്റക്കാര്‍ സ്ഥിരതാമസമാക്കുന്നതു കുറഞ്ഞു വരികയാണ്. പത്തു ശതമാനം മുതല്‍ മുകളിലേക്കാണു കുറവ് രേഖപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window