Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടുംബ കുടിയേറ്റക്കാര്‍ക്കായി യുകെ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കൊണ്ടുവരുന്നു
Reporter
ലണ്ടന്‍ : യുകെയില്‍ വ്യാജ - നിര്‍ബന്ധിത വിവാഹം തടയുന്നതിന്റെ ഭാഗമായും മികച്ച കുടുംബ കുടിയേറ്റത്തിനുമായി യുകെ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കൊണ്ടുവരുന്നു. യുകെയിലെ കുടുംബ കുടിയേറ്റക്കാരെ സമൂഹവുമായി അടുപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്ന് ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു.

കുടിയേറ്റ കുടുംബങ്ങളെ യുകെയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ , മുന്‍കാലങ്ങളില്‍ ഈ നിയമം ദുരുപയോഗം ചെയ്തത് ഇനി അനുവദിക്കില്ലെന്ന് മാത്രമല്ല, കുടിയേറ്റ കുടുംബങ്ങളെ സാമ്പത്തികമായി നിലനിര്‍ത്താന്‍ സാധിക്കാതെ , പബ്ലിക് ഫണ്ട് ഉപയോഗിക്കുന്നവരെ കര്‍ശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി മുതല്‍ യുകെയിലെത്തുന്ന ദമ്പതികളുടെ സ്‌പോണ്‍സര്‍മാര്‍ക്ക് , അവരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള മിനിമം സാമ്പത്തിക ശ്രോതസ്സ് കാണിക്കേണ്ടിവരും. ഡിപ്പെന്റന്റിന്റെ സെറ്റില്‍മെന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയും അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കര്‍ശനമാക്കിയും, ലോക്കല്‍ അതോറിറ്റിയുടെ സഹായത്തോടെ വ്യാജവിവാഹം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡാമിയന്‍ ഗ്രീന്‍ പ്രസ്താവിച്ചു.

ഈ നിയന്ത്രണത്തിലൂടെ നികുതി അടയ്ക്കുന്നവരുടെ മേലുള്ള അധികഭാരം ഒഴിവാക്കുവാനും അപ്പീല്‍ റൈറ്റ് നല്‍കി ശരിയായ വ്യക്തികള്‍ക്ക് വിസ നല്‍കുന്നതിനും ഈ നിയമം സഹായകമാകുമെന്നും ഗ്രീന്‍ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window