|
ഒരു വര്‍ഷത്തിനിടെ നിരവധി വിവാദങ്ങലിലൂടെ മാധ്യമ ശ്രദ്ധയിലെത്തിയ കമന്റേറ്ററാണ് മഞ്‌ജേക്കര്‍. മഞ്ജരേക്കറിനെ പാനലില്‍ നിന്ന് മാറ്റാനുള്ള കാരണം വ്യക്തമല്ല.
ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്‍ സീസണിലും കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഇന്ത്യയുടെ അഭ്യന്തര മത്സരങ്ങളില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ സ്ഥിര സാന്നിധ്യമായിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല.
ബിസിസിഐ കമന്ററി പാനലിലെ സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയിലുണ്ടായിരുന്നു.
അതെസമയം മഞ്ജരേക്കറുടെ പ്രകടനത്തില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് സൂചന. ഏകദിന ലോകകപ്പിന് ഇടയില്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചും, ഏതാനും മാസം മുന്‍പ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെക്കെതിരെ രംഗത്തെത്തിയും മഞ്ജരേക്കര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹര്‍ഷ ഭോഗ്‌ലേക്കും, രവീന്ദ്ര ജഡേജക്കും എതിരായ പരാമര്‍ശങ്ങള്‍ മഞ്ജരേക്കര്‍ മാപ്പ് പറഞ്ഞിരുന്നു. |