Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പാളിച്ച ; വിലക്കുള്ള മതമൗലികവാദിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Reporter
ലണ്ടന്‍ : ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പാളിച്ചകള്‍ നാള്‍ക്കുനാള്‍ വ്യക്തമാകുന്നു. രാജ്യത്തു കടക്കുന്നതിനു വിലക്കുള്ള പലസ്തീനിയന്‍ മതമൗലികവാദി ഇവിടെ വന്നു പ്രസംഗ പര്യടനം നടത്തിയതായിരുന്നു അടുത്ത കാലത്ത് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. ഇസ്രയേലിലെ ഇസ്ലാമിക് മൂവ്‌മെന്റിന്റെ റാഡിക്കല്‍ വിഭാഗം നേതാവ് റയീദ് സലേയാണിയാള്‍ . എയര്‍പോര്‍ട്ടിലൂടെ കൂളായി ഇറങ്ങിവന്ന ഇയാളെ കണ്ടെത്താനായില്ലെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.

ഒടുവില്‍ ആള്‍ കസ്റ്റഡിയിലായി. പക്ഷേ, ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. നാടുകടത്താന്‍ യാതൊരു നടപടിയുമായിട്ടില്ല. ഇലക്‌ട്രോണിക് ടാഗ് ധരിക്കണമെന്നതും ദിവസേന പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതും മാത്രമാണ് ജാമ്യ ഉപാധികള്‍ . ഇയാളെ നാടുകടത്തേണ്ടതു തന്നെയാണെന്ന് ഹോം ഓഫിസ് പറയുന്നു. അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും വിശദീകരണം.

പക്ഷേ, അമ്പത്തിരണ്ടുകാരന് ഇപ്പോഴും ബ്രിട്ടനില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതിനു പോലും തടസമില്ല. വിഷയം പാര്‍ലമെന്റില്‍ വരെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഹൈക്കോടതി തന്നെയാണ് സലേയ്ക്ക് ജാമ്യം നല്‍കിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. ഇത്രയും കാലം ഇയാളെ നാടുകടത്താന്‍ പോലും കഴിയില്ലെന്നര്‍ഥം. താന്‍ ഒരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന ഇയാളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window