Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ വീസ ആപ്ലിക്കേഷന്‍ നടപടി ഇപ്പോഴും സാധ്യം: വര്‍ക്ക് ഫ്രം ഹോം സേവനം ലഭ്യം: ഡോക്യുമെന്റുകള്‍ ഇ മെയിലില്‍ അയച്ച് സേവനം നേടാം
Reporter
യുകെ ഇമിഗ്രേഷന്‍ വിഭാഗം കൊറോണ വൈറസ് ഗൈഡന്‍സ് പുറത്തിറക്കി. ലോക്ഡൗണ്‍ കാലയളവില്‍ വീസ, ഇമിഗ്രേഷന്‍ എന്നിവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഗൈഡന്‍സിന്റെ ഉള്ളടക്കം. യുകെ വീസ എക്‌സറ്റന്‍ഷനെ കുറിച്ച് ഇതില്‍ വ്യക്തമായി പ്രദിപാദിക്കുന്നുണ്ട്. ജനുവരി 24 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് യുകെ വീസ നേടിയിട്ടുള്ളവര്‍ക്ക് ജന്മദേശത്തേക്ക് തിരിച്ചു പോകാന്‍ നിയന്ത്രണങ്ങളുണ്ട്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സെല്‍ഫ് ഐസൊലേഷന് വിധേയരാകണം. ഇത്തരക്കാര്‍ കൊറോണ വൈറസ് ഇമിഗ്രേഷന്‍ (സിഐടി) ബന്ധപ്പെടണം.
യുകെയില്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ലണ്ടനിലെ പ്രശസ്ത നിയമ സേവകരായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തില്‍ ക്ലയന്റ് സര്‍വീസ് നടത്തുന്നുണ്ട്. പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ നിലവിലുള്ള ക്ലയന്റിന് ഫോണ്‍ - 02082151205 നമ്പറില്‍ നിയമപരമായ സേവനം ലഭ്യമാണ്. ഇ മെയിലിലും വിവരം തേടാവുന്നതാണ്. വീസ ആപ്ലിക്കേഷന്‍ സംബന്ധമായ കാര്യങ്ങള്‍ സമയ പ്രകാരം ലഭ്യമാകും. വീസ ആപ്ലിക്കേഷനുള്ള ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് ഇമെയില്‍ അയയ്ക്കുക. ഇത്തരം ഡോക്യുമെന്റുകള്‍ പോസ്റ്റല്‍ അഡ്രസിലും അയയ്ക്കാവുന്നതാണ്.

ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് കൊറോണ പ്രതിസന്ധി കാരണം യുകെയിലേക്ക് മടങ്ങിപ്പോകാനാവാതെ സ്വന്തം രാജ്യങ്ങളില്‍ കഴിയുന്നത്. തങ്ങളുടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇനി ഭാവിയെന്താകുമെന്ന ആശങ്കയിലുള്ളവരാണ് കൂടുതലും. എന്നാല്‍ ഇത്തരക്കാര്‍ പരിഭ്രമിക്കേണ്ടെന്നും ഇവരുടെ വിസയുടെ കാലാവധി മേയ് 31 വരെ ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.
കൊറോണ മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണവും വൈറസ് ബാധിച്ച് ഐസൊലേഷനിലായതിനാലുമാണ് നിരവധി പേര്‍ക്ക് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയില്‍ തിരിച്ചെത്താന്‍ സാധിക്കാതെ പോയിരിക്കുന്നത്. ഇത്തരക്കാരെ നിശ്ചയമായും സഹായിക്കുമെന്നുമാണ് ഹോം ഓഫീസ് വിശദീകരിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള ഈ വിട്ട് വീഴ്ചയുടെ ഭാഗമായി ഇവര്‍ക്ക് തങ്ങളുടെ വിസ കാലാവധി നീട്ടാന്‍ അപേക്ഷിക്കാനാവും. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഇക്കഴിഞ്ഞ 24നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നടത്തിയിരുന്നത്. ജനുവരി 24ന് ലീവ് തീര്‍ന്നിട്ടും യുകെയിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്കെല്ലാം പുതിയ നീക്കം ഉപകാരപ്പെടുമെന്നു കരുതുന്നു. ഈ ഗണത്തില്‍ പെടുന്നവര്‍ക്ക് അസുഖം കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാലോ അല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷന്‍ കാരണമോ ആണ് ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ കഴിയാതെ പോയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവെന്നു പ്രീതി പട്ടേല്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window