|
എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലില്‍ അണിനിരക്കുന്നത്. നിരവധി താരങ്ങള്‍ക്കാണ് വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ളത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് താരങ്ങള്‍ക്കു പ്രതിഫലത്തിന്റെ 15 ശതമാനം നല്‍കുകയെന്ന രീതിയാണ് ഇതുവരെ ഐപിഎല്ലിലുള്ളത്. തുടര്‍ന്ന് ടൂര്‍ണമെന്റിനിടെ 65 ശതമാനം പ്രതിഫലം കൂടി കളിക്കാര്‍ക്കു നല്‍കും. ശേഷിച്ചെ 20 ശതമാനം പ്രതിഫലം ടൂര്‍ണമെന്റ് അവസാനിച്ച് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കി വരികയാണ് ചെയ്തിരുന്നതെന്നു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.
എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കു മാത്രമായിരിക്കില്ല ഐപിഎല്‍ റദ്ദാക്കിയാല്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരിക. തുടക്കക്കാരായ യുവതാരങ്ങളെ പോലും ഇതു ബാധിക്കും. ടൂര്‍ണമെന്റിനായി ഇത്രയേറെ കഠിനാദ്ധ്യാനം ചെയ്തിട്ടും 40, 60 ലക്ഷം രൂപ നഷ്ടമാവുകയെന്നത് പുതിയ താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടം തന്നെയാണ്.
മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു പിടിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വെയ്ക്കുകയായിരുന്നു. എന്നാല്‍ ഏപ്രിലിലും ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാദ്ധ്യത കുറവാണ്. ഈ വര്‍ഷം തന്നെ മറ്റേതെങ്കിലും സമയത്ത് ഐപിഎല്‍ നടത്താനാവുമോയെന്ന് ആലോചിക്കുകയാണ് ബിസിസിഐ. |