|
ഐപിഎല്‍ നടന്നില്ലങ്കില്‍ അഞ്ച് താരങ്ങളുടെ കരിയര്‍ അപകടത്തിലാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ പേരാണ് ചോപ്ര ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും വലിയ തിരിച്ചടിയേല്‍ക്കുന്ന താരമായി വിലയിരുത്തുന്നത്. ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിന് വെളിയില്‍ നില്‍ക്കുന്ന റെയ്‌നയ്ക്ക് ഇത്തവണത്തെ ഐപിഎല്‍ കൂടി ഉപേക്ഷിച്ചാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറയുമെന്നാണ് ചോപ്ര കരുതുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ തിരിച്ചടിയാകുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ പേര് അദ്ദേഹം വെളിപ്പെടുത്തി.
മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയാണ് കരിയര്‍ അപകടത്തിലാകുന്ന രണ്ടാമത്തെ താരം. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന പാണ്ഡ്യയ്ക്ക് വന്‍ തിരിച്ചടിയാകും റദ്ദാക്കിയാല്‍ ഉണ്ടാകുകയെന്നാണ് ചോപ്രയുടെ പക്ഷം. |