|
അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇന്ത്യപാക് ഏകദിന പരമ്പര സംഘടിപ്പിക്കണമെന്ന് പാക് പേസ് ബൗളര്‍ ശുഐബ് അക്തര്‍. കൊറോണ വൈറസ് വ്യാപനം സൃഷ്ടിയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള നിര്‍ദേശമാണേ്രത ഇത്. കായിക പ്രേമികള്‍ ഏറെ ആവേശത്തോടയൊണ് ഈ നിര്‍ദേശത്തെ ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന് മൂന്നു മത്സരം ഉള്‍പ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തര്‍ മുന്നോട്ടുവെ യ്ക്കുന്ന ആശയം. ഇന്ത്യപാക്ക് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകയാല്‍ ഇതിലൂടെ വന്‍ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദിയില്‍ അടച്ചിട്ട വേദിയില്‍ മത്സരം നടത്താമെന്നും അക്തര്‍ നിര്‍ദ്ദേശിച്ചു. ഇത് ഒരു അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
'ഈ പ്രതിസന്ധി ഘട്ടത്തില്‍, ഇന്ത്യയും പാസ്ഥാനും തമ്മില്‍ മൂന്ന് മത്സരം ഉള്‍പ്പെടുന്ന ഒരു പരമ്പര കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരഫലം ആരാധകര്‍ക്ക് വിഷമമുണ്ടാക്കാനുള്ള സാദ്ധ്യത വിരളം. ഈ പരമ്പരയില്‍ വിരാട് സെഞ്ച്വറി നേടിയാല്‍ ഞങ്ങളും സന്തോഷിക്കും. ബാബര്‍ അസം സെഞ്ച്വറി നേടിയാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാം. കളത്തില്‍ എന്തു സംഭവിച്ചാലും ഇരുടീമുകളും ഒരുപോലെ വിജയികളാകും' അക്തര്‍ ചൂണ്ടിക്കാട്ടി. |