|
താനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഒരിക്കലും ധോണിയെ ലോകകപ്പ് ടീമിലെടുക്കില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ധോണിയ്ക്ക് പകരം രാഹുലിനെ കീപ്പറാക്കണമെന്നും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശ്രീകാന്ത് വാദിക്കുന്നു.
'ഐപിഎല്‍ സംഭവിച്ചില്ലെങ്കില്‍ ധോണി ദേശീയ ടീമിലെത്താനുള്ള സാധ്യത വളരെ വിരളമാണ്. ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ധോണിയെ ടീമിലേക്ക് പരിഗണിക്കില്ല. കെ എല്‍ രാഹുലിനാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ അര്‍ഹത. ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി റഷഭ് പന്തിനെ ഉള്‍പ്പെടുത്തും.' ശ്രീകാന്ത് പറഞ്ഞു.
പന്ത് പ്രതിഭയുള്ള താരമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ധോണിക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്, ഇതിഹാസമാണ്, മിടുക്കനുമാണ്. പക്ഷെ, ഐപിഎല്‍ ഈ വര്‍ഷം നടന്നില്ലെങ്കില്‍ ധോണി ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടീമിനാണ് നിങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വ്യക്തികള്‍ക്കു രണ്ടാംസ്ഥാനം മതി.' ശ്രീകാന്ത് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ധോണിയെ എത്രയും പെട്ടെന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പറഞ്ഞ് വിടാന്‍ ഉത്സാഹിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം പിറക്കുന്ന താരങ്ങളിലൊരാളാണ് ധോണിയെന്നും അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കി വിരമിക്കലിലേക്ക് തള്ളിവിടുമ്പോള്‍ പിന്നീട് തിരികെ കിട്ടില്ലെന്ന കാര്യം കൂടി ഓര്‍ക്കണമെന്നും ഹുസൈന്‍ പറയുന്നു. |