Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ നിയമത്തിലെ 14 years long residency rule നിര്‍ത്തലാക്കിയിട്ടില്ല
പോള്‍ജോണ്‍
ലണ്ടന്‍ : യുകെയില്‍ 14 വര്‍ഷം ജീവിച്ചാല്‍ ലഭിക്കുമായിരുന്ന പെര്‍മനന്റ് റസിഡന്റ്‌സി നിയമം നിര്‍ത്തലാക്കി എന്ന് ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഈ ലേഖനത്തിന് ആധാരം. നിലവില്‍ യുകെയില്‍ 10 വര്‍ഷത്തെ കാലാവധി വിവിധ വിസകളില്‍ പൂര്‍ത്തിയാക്കിയാല്‍ , അല്ലെങ്കില്‍ 14 വര്‍ഷം വിസയില്ലാതെ പൂര്‍ത്തിയാക്കിയാല്‍ പെര്‍മനന്റ് റസിഡന്റ്‌സിക്ക് അവകാശമുണ്ട്. ഇമിഗ്രേഷന്‍ റൂള്‍സിലെ 276 A - 276 B വരെയുള്ള പാരഗ്രാഫുകളിലാണ് ഈ നിയമം കൊണ്ടുവന്നത്.

ആദ്യം ഒരു പോളിസി ഡോക്യുമെന്റായി തുടങ്ങിയ ഈ നിയമം പിന്നീട് ഇമിഗ്രേഷന്‍ നിയമത്തില്‍ നിയമമായി ഉള്‍ക്കൊള്ളിക്കുകയായിരുന്നു. 5.11.2010ല്‍ ഹോം സെക്രട്ടറി തെരേസാ മെയ് ഈ നിയമം എടുത്തുമാറ്റാന്‍ ആലോചിക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിന് മുന്നോടിയായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രോസസ് ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച തുടങ്ങിയ ഫാമിലി മൈഗ്രേഷന്‍ കണ്‍സള്‍ട്ടേഷനിലും ഈ നിയമത്തെക്കുറിച്ച് പരാമര്‍ശമില്ല. കണ്‍സള്‍ട്ടേഷന്‍ കൂടാതെയും പാര്‍ലമെന്റില്‍ വയ്ക്കാതെയും ഒരു നിയമവും കൊണ്ടുവരുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 14 വര്‍ഷ വിസാ നിയമം നിര്‍ത്തലാക്കി എന്ന് പറയുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഇനി ഈ കണ്‍സള്‍ട്ടേഷന്‍ ഗവണ്‍മെന്റ് അടുത്തുതന്നെ കൊണ്ടുവരുമെന്ന് ഏതെങ്കിലും ഇംഗ്ലീഷ് പത്രങ്ങള്‍ പറയുന്നതിന്റെ ചുവടുപിടിച്ച് എഴുതിയതാവാനെ തരമുള്ളൂ.

നിയമജ്ഞര്‍ അല്ലാത്തവര്‍ നിയമകോളങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. വെറുതെ വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടി മാത്രം വാര്‍ത്ത കൊടുക്കുന്നതല്ല പത്രധര്‍മ്മം ; ശരിയായ വാര്‍ത്ത പൊതുജനങ്ങളെ അറിയിക്കുന്നതാണ് എന്ന് ന്യൂസ് ടു ദ വേള്‍ഡിന്റെ പതനമെങ്കിലും , എല്ലാ മാധ്യമപ്രവര്‍ത്തകരേയും ഓര്‍മ്മപ്പെടുത്തേണ്ടതാണ്. 2000 ത്തിലും , 2003ലും , 2006നും മുമ്പ് യുകെയില്‍ ഓവര്‍ സ്‌റ്റേ ആയി നില്‍ക്കുന്ന എല്ലാവര്‍ക്കും legacy എന്ന പുനഃപരിശോധന വഴി യുകെബിഎ അവരുടെ യുകെയിലെ താമസം , ഫാമിലി ലൈഫ് എന്നിവയ്ക്ക് അനുസൃതമായി ഓരോ കേസിന്റേയും പ്രത്യേക സാഹചര്യം അനുസരിച്ച് വിസ നല്‍കിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്.

12-ാം നൂറ്റാണ്ടില്‍ ലോകത്താദ്യമായി മാഗ്ന കാര്‍ട്ട ഒപ്പുവച്ച നാട്ടില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിയമനിര്‍മ്മാണം നിയമസഭകളുടേയും പാര്‍ലമെന്റുകളുടേയും അവകാശമാണ്. പക്ഷേ നിയമനിര്‍മ്മാണം മനുഷ്യാവകാശങ്ങള്‍ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കേണ്ടത് കോടതികളും നിയമജ്ഞരുമാണ്.
 
Other News in this category

 
 




 
Close Window