സൂപ്പര്‍ താരം മുഹമ്മദ് സലാഹ് തന്റെ പരിശീലന സമയം പുലര്‍ച്ചെ മൂന്ന് മണിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. റമസാന്‍ വ്രതം തുടങ്ങിയതാണ് പരിശീലനം മൂന്ന് മണിയിലേക്ക് മാറ്റാന്‍ സലാഹിനെ പ്രേരിപ്പിക്കുന്നത്. മൂന്ന് മണിക്ക് ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു. പകല്‍ നോമ്പെടുക്കുന്നതിനെ തുടര്‍ന്ന് പരിശീലന സമയം മാറ്റി കഠിനാദ്ധ്വാനം ചെയ്യുന്ന താരത്തിന് കൈയടിക്കുകയാണ് ആരാധകര്‍. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ സീസണില്‍ 44 വട്ടം ഗോള്‍ വല കുലുക്കി പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സല സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നാലെ വന്ന സീസണില്‍ അത്രയും മികവ് തുടരാന്‍ താരത്തിനായില്ല. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തോട് ലിവര്‍പൂള്‍ മുമ്പെങ്ങുമില്ലാത്ത വിധം അടുത്തപ്പോള്‍ ഗോള്‍ വേട്ടയില്‍ സല തന്നെയാണ് മുമ്പില്‍.