|
ഫുട്‌ബോളുകൊണ്ട് മാജിക്ക് കാണിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരത്തില്‍ ചില വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഒരു മലപ്പുറത്തുകാരന്‍ പയ്യന്‍.
മലപ്പുറം ജില്ലയിലെ മമ്പാട് നിന്നുള്ള മിഷാല്‍ അബുലൈസ് അത്ഭുത ബാലന്റേതാണ് വീഡിയോ. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിച്ചിരിക്കുകയാണ് മിഷാല്‍.
ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലായി മുകളില്‍ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് പന്ത്രണ്ടുകാരന്‍ പന്ത് കടത്തിയത്. മെസിയുടെ കടുത്ത ആരാധകനായ മിഷാല്‍, പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങള്‍ ഉള്‍പ്പെടെ അനുകരിച്ചാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. |