|
കൊറോണ പടരുന്നതിനിടെ സഹായവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും. എത്ര തുകയാണ് സച്ചിന്‍ സഹായമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈയിലെ ദിവസവേതനക്കാരും കുട്ടികളും ഉള്‍പ്പെടെയുള്ള 4000 പേര്‍ക്കാണ് ഹൈ ഫൈവ്(Hi5) എന്ന സന്നദ്ധ സംഘടനയിലൂടെ സച്ചിന്‍ സഹായമെത്തിച്ചത്. ഹൈഫൈവ് ഫൗണ്ടേഷന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നന്ദി, കൊവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ സമൂഹത്തിലെ താഴെക്കിടയിലുള്ള 4000 പേര്‍ക്ക് സഹായമെത്തിക്കാനായി. ഭാവിയുടെ കായിക താരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു ലിറ്റില്‍ മാസ്റ്റര്‍ എന്നായിരുന്നു സംഘടനയുടെ ട്വീറ്റ്. |