Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
കായികം
  Add your Comment comment
അഭിഷേക് ബച്ചന്‍ പുതിയ ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുമെന്നു സൂചന
Reporter
അഭിഷേക് ബച്ചനും വിതാ ധാനിയും ചേര്‍ന്ന് അഹമ്മദാബാദ് ആസ്ഥാനമാക്കി പുതിയ ക്ലബ് ആരംഭിക്കും. ക്ലബ് കൈമാറ്റം ഉറപ്പായെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണു പൂര്‍ത്തി ആക്കാനുള്ളതെന്നും ആണു സൂചന.
ചെന്നൈയിന്‍ എഫ്‌സിയില്‍ അഭിഷേക് ബച്ചന്‍, വിതാ ധാനി എന്നിവരുടെ ഓഹരിയാണു സിറ്റി എഫ്‌സി വാങ്ങിയതെന്നാണു സൂചന. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ക്ലബ്ബിന്റെ സഹ ഉടമസ്ഥനായി തുടരും.
ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയും ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്‌സിയും അടുത്ത സീസണില്‍ ഒരു ഉടമയ്ക്ക് കീഴിലാകും. ഐലീഗ് ക്ലബായ ചെന്നൈയിന്‍ എഫ്‌സിയുടെ ഭൂരിപക്ഷ ഓഹരി ചെന്നൈ സിറ്റി എഫ്‌സി ഉടമ രോഹിത് രമേശ് വാങ്ങിയെന്നാണു വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് നേരത്തേയും പവലിയന്‍ എന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും അന്തിമ തീരുമാനവും പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, 2 ടീമുകളും ലയിച്ച് ഒറ്റ ടീമാകുന്ന തരത്തിലല്ല ഏറ്റെടുക്കല്‍. ഇരുടീമുകളും അതതു ലീഗുകളില്‍ തുടരും.
 
Other News in this category

 
 




 
Close Window