Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അസാമാന്യ വൈദഗ്ധ്യമുള്ളവര്‍ക്കായി യുകെ വാതില്‍ തുറക്കുന്നു
Staff Reporter
ലണ്ടന്‍ : സയന്‍സ്, ഹ്യുമാനിറ്റീസ്, എഞ്ചിനീയറിംഗ്, ആര്‍ട്ട്‌സ് എന്നീ മേഖലകളിലെ അസാമാന്യ വൈദഗ്ധ്യമുള്ളവരെ യുകെയിലേക്ക് സ്വാഗതം ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നു. പുതിയ ടിയര്‍ 1 (എക്‌സെപ്ഷണല്‍ ടാലന്റ്) വിസ ഓഗസ്റ്റ് 9ന് ആരംഭിക്കുന്നതോടെയാണ് ഇത് നടപ്പാവുക. കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമല്ല, കഴിവ് തെളിയിക്കാനുള്ളവര്‍ക്ക് കൂടി ഇത് മികച്ച അവസരമാവും. എന്നാല്‍ വിസയുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചാവും നടപ്പിലാക്കുക.

റോയല്‍ സൊസൈറ്റി, ആര്‍ട്ട്‌സ് കൗണ്‍സില്‍ , റോയല്‍ അക്കാഡമി ഓഫ് എഞ്ചിനീയറിംഗ്, ബ്രിട്ടീഷ് അക്കാഡമി എന്നീ ലോകപ്രശസ്ത സ്ഥാപനങ്ങളുടെ ഉപദേശപ്രകാരമാണ് അപേക്ഷകരില്‍ നിന്നും അസാമാന്യ വൈദഗ്ധ്യമുള്ളവരെ കണ്ടെത്തുക. ഓരോ മേഖലയിലും നിശ്ചിത വിസ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ വിസ ലഭിക്കുന്നതിനായി സ്‌പോണ്‍സറുടെ ആവശ്യം വരില്ല. എന്നാല്‍ , മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും വിസ അനുവദിക്കുക. ഇതുമൂലം യുകെ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയിലേക്ക് നീങ്ങുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അഭിപ്രായപ്പെട്ടു.

ഇമിഗ്രേഷന്‍ ക്യാപ്പ് നടപ്പാക്കിയതിനെത്തുടര്‍ന്ന് വൈദഗ്ധ്യമുള്ളവര്‍ യുകെയില്‍ എത്തുന്നതിന് തടസ്സമാകുമെന്ന ആശങ്കയുണ്ടായ സാഹചര്യത്തിലാണ് പുതിയ വിസ നടപ്പാക്കുന്നത്. ഇത് വൈദഗ്ധ്യമുള്ളവര്‍ക്കും യുകെയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് മൂന്ന് വര്‍ഷവും നാല് മാസത്തെ വിസയുമാണ് നല്‍കുക. തുടര്‍ന്ന് എക്സ്റ്റന്റ് ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷവും, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെറ്റില്‍മെന്റ് വിസയും അനുവദിക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window