|
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന തനിയ്ക്ക് ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
എന്നെ ഒരു വയസനായി കാണുന്നതു കൊണ്ടാണ് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാവും' ഭാജി പറഞ്ഞു.
'ബൗളര്‍മാര്‍ക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ലോകത്തിലെ മികച്ച താരങ്ങളുടെ സാന്നിധ്യവുമാണ് ഐപിഎല്ലില്‍ വെല്ലുവിളിയാകുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റിലും തിളങ്ങാനാവുമെന്നുറപ്പാണ്ട്' ഹര്‍ഭജന്‍ വിലയിരുത്തുന്നു. |