|
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്ക ശര്‍മ്മയെ ഡൈവോഴ്‌സ് ചെയ്യണമെന്ന ആവശ്യവമായി ബിജെപി എംഎല്‍എ. പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോഹ്ലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്.
പാതാള്‍ ലോോക് വെബ് സീരീസിന്റെ പ്രൊഡ്യൂസറാണ് അനുഷ്‌ക ശര്‍മ. അനഷ്‌ക്കയ്‌ക്കെതിരെ നന്ദകിഷോര്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎല്‍എയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസില്‍ ഉപയോഗിച്ചുവെന്നാണു പരാതി. സീരീസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാഷനല്‍ സുരക്ഷാ ആക്ട് പ്രകാരം നല്‍കിയ പരാതിയില്‍ പറയുന്നു.
രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്ലി ഭാര്യയില്‍നിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചുകൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് 'വിചിത്രമായ' ആവശ്യം ഉയര്‍ത്തിയത്.
ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോഹ്ലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോഹ്ലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകും' നന്ദകിഷോര്‍ പറയുന്നു. |