Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും വംശീയതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് പത്താന്‍
Reporter
ഇന്ത്യയിലെ വംശീയതയുടെ മറ്റൊരു മുഖം ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. വംശീയതയെന്നത് ചര്‍മ്മത്തിന്റെ നിറവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും വംശീയതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന പത്താന്റെ പ്രസ്താവന. ഇതാദ്യമായാണ് ഒരു സെലിബ്രിറ്റി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നത്.
സമകാലിക ഇന്ത്യയിലെ ചുട്ടു പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന് നേരിടേണ്ടി വന്ന ദാരുണാന്ത്യം ഉയര്‍ത്തിയ കൊടുങ്കാറ്റ് ക്രിക്കറ്റ് ലോകവും കീഴടക്കുന്നതിനിടെയാണ് ഇത്.


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്ന കാലത്ത് സഹതാരങ്ങള്‍ പോലും വംശീയമായി അധിക്ഷേപിച്ചിരുന്നുവെന്ന മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും ആരാധകരും സഹതാരങ്ങളില്‍ ചിലരും 'കാലു' എന്ന് വിളിച്ചിരുന്നതായാണ് സമിയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അര്‍ത്ഥം തനിക്ക് അടുത്തിടെയാണ് മനസ്സിലായതെന്നും ഇത് തികഞ്ഞ വംശീയ പരാമര്‍ശമാണെന്നുമാണ് സമിയുടെ ആരോപണം. ഇത്തരത്തില്‍ തന്നെ വിളിച്ചിരുന്ന സണ്‍റൈസേഴ്‌സിലെ സഹതാരങ്ങള്‍ നേരിട്ടു വിളിച്ച് വിശദീകരിക്കണമെന്നും സമി ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window