Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്ലിയും ചതിച്ചു: യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്ങിന്റെ ആരോപണം
Reporter
ഇന്ത്യന്‍ ക്രിക്കറ്റ് ഹീറോ യുവരാജ് സിംഗിനെ ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്ലിയും ചതിച്ചതായി പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണം. ഇവരെ കൂടാതെ സെലക്ടര്‍മാരും യുവരാജിനോട് നീതികാട്ടിയില്ലെന്ന് പിതാവ് തുറന്ന് പറയുന്നു.

ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‌രാജിന്റെ വിമര്‍ശനം.

'ധോണിയും, കോഹ്ലിയും മാത്രമല്ല സെലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചെന്ന് ഞാന്‍ പറയും. അടുത്തിടെ ഞാന്‍ രവിയെ (ശാസ്ത്രി) കണ്ടിരുന്നു. അദ്ദേഹം ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാന്‍ എന്നെ ക്ഷണിച്ചു. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലൊരു യാത്രയയപ്പ് നല്‍കാനുള്ള ചുമതല ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ധോണിയും കോഹ്ലിയും രോഹിത് ശര്‍മയുമൊക്കെ വിരമിക്കുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി വളരെയധികം സംഭാവനകള്‍ നല്‍കിയവരാണ് അവര്‍. യുവരാജിനെ ഒട്ടേറെപ്പേര്‍ പിന്നില്‍നിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്' യോഗ്രാജ് പറഞ്ഞു.
 
Other News in this category

 
 




 
Close Window