Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
 
 
കായികം
  Add your Comment comment
ധോണിയായി സിനിമയില്‍ അഭിനയിച്ച സുശാന്തിന്റെ മരണം ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തെ പിടിച്ചുലച്ചു
Reporter
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' പ്രധാന ചിത്രമാണ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം കായിക ലോകത്തും ഞെട്ടല്‍ സൃഷ്ടിച്ചു. ധോണിയായി അഭിനയിച്ചതോടെ സുശാന്തിന് കായിക ലോകത്തും ഏറെ ആരാധകരുണ്ടായിരുന്നു. ബോളിവുഡില്‍ നിന്ന് ഏറെ പണംവാരിയ പടമായിരുന്നു സുശാന്ത് അഭിനയിച്ച ധോണിയുടെ ജീവിതകഥ.

പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.



ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്‌നയില്‍ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം.

അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. എം.എസ്.ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാന ചിത്രം.
 
Other News in this category

 
 




 
Close Window