|
മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേശ് നടേശനും ഉസ്ബക്കിസ്ഥാന്‍ സ്വദേശിനി നസീബ നര്‍ഷ്യേവയും എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിവാഹിതരായി. കൊങ്ങരംപള്ളിയില്‍ നടേശന്റെയും നിര്‍മലയുടെയും മകനായ ചിത്തരേശ് 4 വര്‍ഷത്തിലേറെയായി നസീബയുമായി പ്രണയത്തിലാണ്. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരാണ് ചിത്തരേശ് നടേശന്‍?
ഇന്ത്യയില്‍ നിന്ന് ആദ്യമായി ആണ്‍ ഒരുത്തന്‍ പുരുഷ ശരീരസൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടുന്നത്.
വടുതലയിലെ ആസ്ബറ്റോസ് ഷീറ്റിട്ട രണ്ട് മുറി വീട്ടില്‍ നിന്ന് കഷ്ടപ്പാടുകള്‍ നിറഞ്ഞ പാതയിലൂടെയാണ് പുരുഷ ഉടലഴകിന്റെ രാജാവാകാന്‍ ചിത്തരേശ് നടേശന് സാധിച്ചത്. 55 മുതല്‍ 110 കിലോഗ്രാം വരെയുള്ള ഒന്‍പത് ലോക ചാമ്പ്യന്‍മാരെയാണ് ചിത്തരേശ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന പതിനൊന്നാമത് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ചിത്തേരശിന്റെ നേട്ടം. 90 കിലോ സീനിയര്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ഇദ്ദേഹം കിരീടം ചൂടിയത്. മുമ്പ് മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായിരുന്നു.
കൊച്ചിയില്‍ ചിത്തരേശിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരളയും ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് എറണാകുളവുമാണ് ഇദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. |