|
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ ഒരുങ്ങും. 75,000 പേര്‍ക്ക് ഇരുന്ന് കാണാവുന്ന സൗകര്യമുള്ള ഭീമന്‍ സ്റ്റേഡിയമാണ് ഇന്ത്യയില്‍ ഒരുങ്ങുക. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ 350 കോടി മുതല്‍ മുടക്കിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
സ്റ്റേഡിയത്തിനായി 100 ഏക്കര്‍ സ്ഥലം അസോസിയേഷന്‍ ഏറ്റെടുത്തു. ജയ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചോമ്പ് ഗ്രാമത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ജയ്പൂര്‍ഡല്‍ഹി ഹൈവേയിലാണ് സ്ഥലം. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയവും ഇന്ത്യയിലാണ്. അഹമ്മദാബാദിലുള്ള ഈ സ്റ്റേഡിയത്തില്‍ 110,000 പേര്‍ക്ക് ഇരിക്കാനാകും. മെല്‍ബണിലെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വലുപ്പത്തില്‍ രണ്ടാമതുള്ളത്. 1.02 ലക്ഷം പേരെയാണ് ഇവിടെ ഉള്‍ക്കൊള്ളുക. |