|
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലന അക്കാദമിക്കാണ് ധോണി തുടക്കമിടുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനനാണ് ധോണിയുടെ അക്കാദമിയുടെ ഡയറക്ടര്‍. 2019 ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് എം.എസ് ധോണി അവസാനമായി കളിച്ചത്. പിന്നീട്, ക്രിക്കറ്റില്‍ നിന്ന് ധോണി തന്നെ വിശ്രമമെടുത്തു. ഐപിഎല്ലിലുടെ തിരിച്ച് വരവുണ്ടാകുമെന്ന് കരുതിയെങ്കിലും കോവിഡ് തടസ്സമായി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയുമേറെ നാള്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. അതിനാല്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമിയുമായി സഹകരിച്ച് മുന്നോട്ടു പോകാനാകുമെന്നാണ് ധോണി കരുതുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍താരം ഡാരില്‍ കള്ളിനനായിരിക്കും ധോണിയുടെ അക്കാദമിയുടെ ഡയറക്ടറെങ്കിലും പ്രൊജക്ടിന്റെ പൂര്‍ണ നിയന്ത്രണം ധോണിക്കായിരിക്കും. |