|
ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരം 2014 മുതല്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. എന്നാല്‍ ചൗളയുടെ ടീമില്‍ ഒരൊറ്റ കൊല്‍ക്കത്ത താരമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ കൊല്‍ക്കത്ത ചൗളയെ കൈയൊഴിയുകയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചൗളയെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസീസ് താരവുമായ ഡേവിഡ് വാര്‍ണറുമാണ് ചൗളയുടെ ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം സ്ഥാനത്തേക്ക് ചെന്നൈയുടെ സുരേഷ് റെയ്‌നയെയാണ് ചൗള പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനക്കാരനാണ് റെയ്‌ന.
ബംഗളൂരുവിന്റെയും ഇന്ത്യയുടേയും ക്യാപ്റ്റനായ വിരാട് കോഹ്‌ലിയാകും നാലാം നമ്പരില്‍ ഇറങ്ങുക. അഞ്ചാം നമ്പറില്‍ ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണുള്ളത്. ആറാം നമ്പറില്‍ എത്തുക ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന എം.എസ് ധോണിയാണ്.
ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയേയും കൊല്‍ക്കത്തയുടെ വിന്‍ഡീസ് താരം ആന്‍ഡ്രെ റസലിനെയുമാണ് ചൗള ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. പേസര്‍മാരായി മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ജസ്പ്രീത് ഭുംറയേയും ലസിത് മലിംഗയേയുമാണ് പരിഗണിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ചൗളയുടെ ടീമിലെ സ്പിന്നര്‍. |