|
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാകേണ്ടിയിരുന്ന ടി20 ലോക കപ്പും മാറ്റുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരിക്കുന്നു. 2022- ലേക്കാവും ലോക കപ്പ് മാറ്റുക. എന്നാല്‍ ഇതും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്ത്യ മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരാണ് അവസാനം കളിച്ചത്. കോവിഡ് രാജ്യത്തെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഉടനെയൊന്നും ഒരു മത്സരം ഇന്ത്യയില്‍ പ്രതീക്ഷിക്കാനാവില്ലെന്ന് തന്നെ കരുതാം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇപ്പോള്‍ നടക്കുന്നുണ്ട്. ഇംഗ്ലണ്ടാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരാണ് വിന്‍ഡീസ് ഇവിടെ കളിക്കുന്നത്. ശേഷം ഇംഗ്ലണ്ട് പാകിസ്ഥാന്‍ മത്സരത്തിനാവും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. |