|
തനിക്ക് ഏറെ പേടിയുണ്ടായിരുന്ന ഒരു ഇന്ത്യന്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കപില്‍ ദേവ്. ശ്രീനിവാസ് വെങ്കട്ടരാഘവന്‍ എന്ന മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനെ ഏറെ ഭയപ്പെട്ടിരുന്നെന്നാണ് കപില്‍ പറയുന്നത്. വെങ്കട്ടരാഘവന്റെ മുന്നില്‍ പെടാതെ മാറി നിന്നിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് കപില്‍ ദേവ്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവ്. ഇന്ത്യ ആദ്യമായി ലോക കപ്പ് സ്വന്തമാക്കിയത് കപില്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു.
'എനിക്ക് സത്യത്തില്‍ അദ്ദേഹത്തെ വളരെ ഭയമായിരുന്നു. ഒന്നാമത്തെ കാര്യം അദ്ദേഹം ഇംഗ്ലിഷില്‍ മാത്രമേ സംസാരിക്കൂ. രണ്ടാമത് കടുത്ത ചൂടന്‍ സ്വഭാവവും. 1979ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. അന്ന് അദ്ദേഹം കാണാത്ത ഏതെങ്കിലും സ്ഥലത്ത് എപ്പോഴും ഒളിച്ചിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. കാരണം, അന്ന് ടീമിലുണ്ടായിരുന്നത് ബേദി, പ്രസന്ന, ചന്ദ്രശേഖര്‍ തുടങ്ങിയവരാണ്. അവരോട് ദേഷ്യപ്പെടാന്‍ കഴിയാത്തതു കൊണ്ട് അദ്ദേഹം എന്നെ കണ്ടാല്‍ അപ്പോള്‍ ചൂടാകും.' |