Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
തീവ്രവാദിക്ക് പ്രസംഗ വിലക്ക് ; മനുഷ്യാവകാശം ഉന്നയിച്ച് യുകെയില്‍ തുടരാന്‍ ശ്രമം
Reporter
ലണ്ടന്‍ : ബ്രിട്ടനില്‍ കടക്കുന്നതിനു തന്നെ വിലക്കുണ്ടായിരുന്നു ഇസ്‌ലാമിക് തീവ്രവാദി ഷെയ്ക്ക് റയീദ് സലായ്ക്ക്. എന്നിട്ടും അയാള്‍ വിമാനത്താവളത്തിലൂടെ കൂളായി വന്നു. രാജ്യത്തു പര്യടനം നടത്തി പ്രഭാഷണങ്ങള്‍ ചെയ്തു. ഇപ്പോഴിതാ അയാള്‍ക്കു പ്രസംഗ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ , ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ഭാവമില്ല സലായ്ക്ക്. രാജ്യത്തു തുടരാന്‍ അവസാന വഴിയും പയറ്റുകയാണിയാള്‍ . അതിനാശ്രയിക്കുന്നത് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ നിയമങ്ങളെ. ബ്രിട്ടന്റെ ബോര്‍ഡര്‍ കണ്‍ട്രോളുകള്‍ അപമാനമായ ഇയാള്‍ ഇനി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ ഒരിക്കല്‍ക്കൂടി അപഹാസ്യമാക്കാനുള്ള തയാറെടുപ്പില്‍ .ഇപ്പോള്‍ ജാമ്യത്തിലാണിയാള്‍ . തെരുവുകളില്‍ സൈ്വരവിഹാരം നടത്താം. ആരും തടയില്ല. ഇസ്രയേലി ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ തലവനാണ് ഈ തീവ്രവാദി നേതാവ്.

റിട്ടേണ്‍ ടിക്കറ്റ് സലായുടെ കൈയിലുണ്ട്. എന്നാല്‍ , നിയമ പോരാട്ടം തുടരുന്നതിനാല്‍ അതു കഴിയും വരെ ബ്രിട്ടനില്‍ തുടരാം. സ്വതന്ത്രമായി പ്രസംഗിക്കാനുള്ള അവകാശം ഉറപ്പു നല്‍കുന്ന മനുഷ്യാവകാശ ചാര്‍ട്ടറിന്റെ പത്താം ആര്‍ട്ടിക്കിള്‍ തന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണിയാളുടെ വാദം. എന്നാല്‍ , എത്രയും വേഗം ഇയാളെ നാടുകടത്താനുള്ള ശ്രമത്തിലാണ് ഹോം ഓഫീസ്.
 
Other News in this category

 
 




 
Close Window