Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ കോളേജുകളില്‍ പഠിക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അനുമതി: പുതിയ ഗ്രാജ്വേറ്റ് റൂട്ട് 2021 ല്‍ നടപ്പാക്കും
Reporter
യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയാല്‍ പഠനാനന്തരം രണ്ട് വര്‍ഷം ജോലി ചെയ്യാന്‍ വഴിയൊരുക്കുന്ന ഗ്രാജ്വേറ്റ് റൂട്ട് അന്തിമരൂപത്തിലേക്ക്. യുകെയിലെത്തി പഠിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് രണ്ട് വര്‍ഷം ഇവിടെ തൊഴിലെടുക്കാന്‍ അനുമതി ലഭിക്കും.
പുതിയ നീക്കമനുസരിച്ച് ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും യുകെയില്‍ വച്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ട് വര്‍ഷവും പിഎച്ച്ഡി കഴിയുന്നവര്‍ക്ക് മൂന്ന് വര്‍ഷവും യുകെയില്‍ ജോലി ചെയ്ത് ജീവിക്കാനാവും. പല കാരണങ്ങളാല്‍ സമീപകാലത്ത് യുകെയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കുറഞ്ഞിരുന്നു. ഇവരെ തിരിച്ച് പിടിക്കുന്നതിനാണ് പുതിയ ചുവട് വയ്പ്പ്.

ഇപ്പോള്‍ തയാറായിക്കൊണ്ടിരിക്കുന്ന ഗ്രാജ്വേറ്റ് റൂട്ട് 2021 മുതലായിരിക്കും പ്രാബല്യത്തില്‍ വരുക. ന്നതിനായിരിക്കും പുതിയ ഗ്രാജ്വേറ്റ് റൂട്ട് അവസരമേകുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ മറി കടക്കാന്‍ വരും വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ധാരാളമായി വിദേശ വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് പ്രവഹിക്കുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

പുതിയ ഗ്രാജ്വേറ്റ് റൂട്ട് നടപ്പിലാക്കുന്നതിനായി നിലവിലെ വിസ പ്രക്രിയകളില്‍ വലിയ അഴിച്ച് പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് വേണ്ടി സ്റ്റുഡന്റ് റൂട്ട് കുറ്റമറ്റതാക്കുകയും പഠനാനന്തരം ഏറ്റവും മിടുക്ക് കാണിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ യുകെയില്‍ തുടരാന്‍ അനുവദിക്കാന്‍ ഗ്രാജ്വേറ്റ് റൂട്ടിലൂടെ വഴിയൊരുങ്ങുമെന്നും സൂചനയുണ്ട്.
യുകെയിലേക്ക് 2021 മുതല്‍ കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള പുതിയ ഗ്രാജ്വേറ്റ് റൂട്ട് അണിയറയില്‍ ഒരുങ്ങുകയാണ്. യുകെയിലെ പഠന ശേഷം ഇവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാം ആണിതെന്നു റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window