Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് ഒന്നു വരെ യുകെയില്‍ തുടരാം: എക്‌സെപ്ഷണല്‍ ഇന്‍ഡെമിനിറ്റി മലയാളികള്‍ക്ക് ഗുണമാകും
Reporter
യുകെയില്‍ വിസാ കാലാവധി കഴിയാറായവര്‍ക്ക് ഓഗസ്റ്റ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചു. 2020 ജനുവരി 24നും ജൂലൈ 31നും ഇടയില്‍ വീസാ കാലാവധി തീര്‍ന്നവര്‍ക്കാണ് ബോറിസ് സര്‍ക്കാരിന്റെ ഇളവ് ലഭിക്കുക. ടൂറിസ്റ്റ് വിസ, സ്റ്റുഡന്റസ് വിസ എന്നിവയില്‍ യുകെയില്‍ ഉള്ളവര്‍ക്ക് ഗുണകരമാകും. പ്രത്യേക അപേക്ഷ സമര്‍പ്പിച്ചില്ലെങ്കിലും മേല്‍പറഞ്ഞ തീയതി വരെ യുകെയില്‍ തുടരാം. എന്നാല്‍ ഓഗസ്റ്റ് 31 നു മുമ്പ് സ്വദേശത്തേക്കു മടങ്ങണം.
ഓഗസ്റ്റ് 31ന് മുമ്പ് മടക്കം സാധിക്കാതെ വന്നാല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. എക്‌സെപ്ഷണല്‍ ഇന്‍ഡെമിനിറ്റി എന്നാണ് ഈ ആനുകൂല്യത്തിന്റെ വിശദീകരണം. ഇന്‍ഡെമിനിറ്റിക്ക് വേണ്ടി അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തെന്ന് കൊറോണ ഇമിഗ്രേഷന്‍ ടീം മാര്‍ഗനിര്‍ദേശം നല്‍കും.
യുകെയില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതെ പോയതിന്റെ കാരണം, അതിനുള്ള പ്രൂഫുകള്‍ തുടങ്ങിയവ നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഓഗസ്റ്റ് 31 കഴിഞ്ഞുള്ള ഒരു ദിവസം പുറപ്പെടുന്ന ഉറപ്പായ വിമാന ടിക്കറ്റ്, കോവിഡ് പോസിറ്റീവായതിന്റെ രേഖ തുടങ്ങിയ തെളിവുകള്‍ ഇതിനായി ഹാജരാക്കേണ്ടി വരും. പ്രത്യേക സാഹചര്യങ്ങള്‍ മൂലം അവധി ദീര്‍ഘിപ്പിച്ച് ലഭിക്കാന്‍ ഉദ്ദേശിക്കുന്നവരും കോവിഡ് വൈറസ് ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കണം.
 
Other News in this category

 
 




 
Close Window