Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
മതം
  Add your Comment comment
താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു: വേര്‍പെട്ടത് നിലപാടുകളില്‍ ഉറച്ചു നിന്ന കത്തോലിക്കരുടെ പിതാവ്
Reporter
താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു.

വിദ്യാഭ്യാസ മേഖലയിലടക്കം സമൂഹത്തില്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ എല്ലാം അമരത്ത് നിന്ന് 13 വര്‍ഷമാണ് ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയെ നയിച്ചത്. സ്ഥാനമൊഴിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 8 ന് 11 മണിക്ക് താമരശ്ശേരി കത്തീഡ്രലിലാണ് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്.

ഇടത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ താമരശ്ശേരി രൂപത സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മത്തായി ചാക്കോയുടെ അന്ത്യകൂദാശ വിവാദം എടുത്തിട്ടതോടെ സിപിഎമ്മുമായി ഇടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മത്തായി ചാക്കോയുടെ സംസ്‌കാരം പാര്‍ട്ടി ഏറ്റെടുത്ത് നടത്തിയതിനെ വിമര്‍ശിച്ചായിരുന്നു പോള്‍ ചിറ്റിലപ്പള്ളിയുടെ പ്രസംഗം. മത്തായി ചാക്കോ മരിക്കുന്നതിന് മുമ്പ് സഭാ വിശ്വാസ പ്രകാരം ഉള്ള ശുശ്രൂഷകള്‍ നല്‍കിയിരുന്നു എന്നും സംസ്‌കാരം അത് പ്രകാരം മതിയായിരുന്നു എന്നും ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി പൊതു സമ്മേളനത്തില്‍ പ്രസംഗിച്ചത് പിണറായി വിജയനെ ചൊടിപ്പിച്ചു.തുടര്‍ന്നാണ് നികൃഷ്ട ജീവി പ്രയോഗം അടക്കമുള്ള വന്‍ വിവാദങ്ങളുണ്ടായത്.
 
Other News in this category

 
 




 
Close Window