Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ്‌സ് വീസയ്ക്ക് പോയിന്റ് സിസ്റ്റം: ബ്രിട്ടനില്‍ പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യം
Reporter
ബ്രിട്ടനില്‍ പഠിക്കാന്‍ താല്‍പര്യമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് വീസാ നയത്തില്‍ ഇളവു പ്രഖ്യാപിച്ച് പാര്‍ലമെന്റ് അറിയിപ്പ്. യുകെ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി 70 പോയിന്റുകള്‍ ക്രമീകരിക്കും. പുതിയ വിസ സമ്പ്രദായം പ്രഖ്യാപിക്കപ്പെട്ടു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാല്‍ഥികള്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന തെളിവുകളുടെ ആവശ്യമില്ല. ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടെന്ന് ഒരിക്കല്‍ മാത്രം തെളിയിച്ചാല്‍ മതി.


അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഓഫര്‍ , ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, പിന്നെ യുകെയിലെ പഠനകാലത്ത് പഠനചെലവും മറ്റ് ചെലവുകളും വഹിക്കാനുള്ള കഴിവ് എന്നിവ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിക്ക് ഈ 70 പോയിന്റുകളും നിഷ്പ്രയാസം കരസ്ഥമാക്കാം.എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ പരിഗണനയായിരിക്കും ലഭിക്കുക എന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വര്‍ഷാവാസനത്തോടെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാകും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടയര്‍ 4 (ജനറല്‍) ടയര്‍ 4 (ചൈല്‍ഡ്) എന്നീ വിസകള്‍ ഇല്ലാതെയാകും. ഭേദഗതി ഒക്ടോബര്‍ അഞ്ചു മുതല്‍ നിലവില്‍ വരും.

പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിനകത്ത് സ്റ്റഡി റൂട്ടുകളില്‍മാറ്റം വരുത്തുവാനുള്ള അനുമതി ഈ പുതിയ നിയമം നല്‍കുന്നു. കൂടാതെ നിലവിലെ പഠനകാലാവധി കഴിഞ്ഞ് 28 ദിവസങ്ങള്‍ക്കുള്ളില്‍പുതിയ കോഴ്‌സ് ആരംഭിക്കുകയാണെങ്കിലും, അതിനുള്ള വിദ്യാഭ്യാസ യോഗ്യത നേടുകയാണെങ്കിലും ബ്രിട്ടനകത്തുനിന്നു തന്നെ അവര്‍ക്ക് വിസ കാലാവധി നീട്ടുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. പിജി തലത്തിലുള്ള പഠനങ്ങള്‍ക്ക് ഉണ്ടായിരുന്ന എട്ട് വര്‍ഷം എന്ന പരിധി എടുത്തുകളഞ്ഞു. ഇപ്പോള്‍ പരിധിയില്ല. നിലവിലുള്ള വിസയില്‍ ഒരു വര്‍ഷത്തിലധികമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക്, കാലാവധി നീട്ടിക്കിട്ടുവാനുള്ള അപേക്ഷ നല്‍കുന്ന സമയത്ത്, അവിടെയുള്ള ചെലവുകള്‍ വഹിക്കുവാനുള്ള കഴിവുണ്ടെന്നുള്ളതിന് തെളിവ് നല്‍കേണ്ട ആവശ്യമില്ല.

മാള്‍ട്ട, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ കൂടി, ഭൂരിപക്ഷം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതനുസരിച്ച്, അയര്‍ലന്‍ഡിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിക്ക് പിന്നീട് ബ്രിട്ടീഷ് സ്റ്റുഡന്റ് വിസയില്‍ അപേക്ഷിക്കുമ്പോള്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുവാന്‍ അതുമതിയാവും.
 
Other News in this category

 
 




 
Close Window