Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
മതം
  Add your Comment comment
പള്ളി തര്‍ക്കം: യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഓര്‍ത്തഡോക്‌സ് സഭ തള്ളി: സഭയുമായി ചര്‍ച്ചയ്ക്ക് തയാര്‍
Reporter
പള്ളി തര്‍ക്കത്തില്‍ ഹിതപരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി ഓര്‍ത്തഡോക്‌സ് സഭ. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മറ്റ് സാധ്യതകള്‍ കോടതി അംഗീകരിക്കില്ലെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ല. യാക്കോബായ സഭയുമായി ഒന്നിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി പള്ളിതര്‍ക്കത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് യാക്കോബായ സഭ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് യാക്കോബായ സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ ഇടവകാംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് സഭ പ്രതിനിധികള്‍ ഉന്നയിച്ചത്.
മൃതദേഹം അതത് പള്ളികളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കുന്ന ഓര്‍ഡിനന്‍സ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോടതി വിധി മറികടക്കാന്‍ സമാന നിയമനിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യവും യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. യാക്കോബായ സഭ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഓര്‍ത്തഡോക്‌സ് സഭയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും തുടര്‍നടപടികളെ കുറിച്ചുളള സര്‍ക്കാര്‍ തീരുമാനം.
 
Other News in this category

 
 




 
Close Window