Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് നഴ്‌സ് വിസയിലുള്ളവരുടെ ശ്രദ്ധയ്ക്ക്: ടിയര്‍ 2 വിസയുടെ മാനദണ്ഡങ്ങള്‍ മാറുന്നു
പോള്‍ജോണ്‍
ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയിലുള്ളവരും ഓവര്‍സീസ് നഴ്‌സിങ് പ്രോഗ്രാം ചെയ്യാന്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്കും ഇനി ടിയര്‍ 2 വിസയിലേക്ക് (വര്‍ക്ക് പെര്‍മിറ്റ് വിസ) മാറണമെങ്കില്‍ ചുരുങ്ങിയത് എട്ടു മാസമെങ്കിലും ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സ് ഒരു അക്കാഡമിക് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയതായി തെളിയിക്കണം. ഏപ്രില്‍ ആറിനു ശേഷം നിലവില്‍ വന്ന പുതിയ നിയമപ്രകാരം ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ടിയര്‍ 4 വിസയില്‍ നിന്നു ടിയര്‍ 2 വിസയിലേക്കു മാറാന്‍ സാധിക്കൂ. ഈ നിയമത്തില്‍ അവ്യക്തത ഉണ്ടായിരുന്നതിനാലാണ് ജൂലൈ പത്തൊമ്പതിന് പുറത്തിറക്കിയ പോളിസി ഗൈഡന്‍സില്‍ വിശദീകരണം കൊണ്ടുവന്നത്. നിലവില്‍ കോളെജുകളില്‍ പോകുന്ന യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമപ്രകാരം ടിയര്‍ 2 വിസയിലേക്ക് മാറാന്‍ സാധിക്കുയില്ല. അതുപോലെതന്നെ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിനാണ് ചേര്‍ന്നിരിക്കുന്നതെങ്കില്‍ മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ സാധിക്കൂ.
മൂന്നു വര്‍ഷത്തെ വിസ ലഭിക്കും എന്നതുകൊണ്ട് എസിസിഎ പോലുള്ള കോഴ്‌സുകളിലേക്ക് ധാരാളം മലയാളി വിദ്യാര്‍ഥികള്‍ മാറിയിരുന്നു. വളരെ പ്രാധാന്യമുള്ള കോഴ്‌സ് കൂടിയാണ് എസിസിഎ. ധാരാളം നഴ്‌സിങ് വിദ്യാര്‍ഥികളും ഈ കോഴ്‌സില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ ഇനി മൂന്നു വര്‍ഷംകൊണ്ട് ഈ കോഴ്‌സ് മുഴുവനായി പൂര്‍ത്തിയാക്കിയമാല്‍ മാത്രമേ, ടിയര്‍ 2 വിസയ്ക്ക് എലിജിബിലിറ്റി ഉണ്ടെങ്കില്‍ കൂടെ മാറാന്‍ സാധിക്കൂ.
ഈ പുതിയ നിയമം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ഓവര്‍സീസ് നഴ്‌സിങ് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സിങ് വിദ്യാര്‍ഥികളെയായിരിക്കും. പല നഴ്‌സിങ് വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സിഎഎസിന്റെ മറവില്‍ സ്റ്റുഡന്റ്‌സായി വിസ മാറിയാണ് അഡാപ്‌റ്റേഷന്‍ കോഴ്‌സ് ചെയ്തു വരുന്നത്. മൂന്നു മാസത്തെ കാലാവധി മാത്രമാണ് അഡാപ്‌റ്റേഷന്‍ കോഴ്‌സിന്റെ സ്റ്റഡിയിങ് പിരിയഡ്. അതിനാല്‍ അഡാപ്‌റ്റേഷന്‍ കഴിഞ്ഞ് എന്‍എംസി രജിസ്‌ട്രേഷന്‍ കിട്ടിയാല്‍ക്കൂടി ടിയര്‍ 2 വിസയിലേക്കു മാറാന്‍ സാധിക്കുകയില്ല. യുകെയില്‍ നിലവിലുള്ള ഐ.ഇ.എല്‍.ടി.എസ് 7 ബാന്‍ഡ് സ്‌കോര്‍ ഉള്ള നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് അഡാപ്‌റ്റേഷന്‍ കംപ്ലീറ്റ് ചെയ്ത് എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കുന്ന മുറയ്ക്ക് ധാരാളം ടിയര്‍ 2 വിസകള്‍ ലഭിച്ചിരുന്നു. യുകെയില്‍ നിന്നു വിസ മാറുന്നതിനാല്‍ അണ്‍റെസ്ട്രിക്റ്റഡ് കാറ്റഗറിയായി ധാരാളം എംപ്ലോയേഴ്‌സിന് രജിസ്‌ട്രേഡ് നഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി വന്നിരുന്നു.
ഇനി അഡാപ്‌റ്റേഷന്‍ ചെയ്യാന്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് യുകെയില്‍ നിന്നു ടിയര്‍ 2 വിസയിലേക്ക് മാറാന്‍ സാധിക്കുകയില്ല. കാരണം ഒഎന്‍പി പ്രോഗ്രാം എട്ടു മാസത്തില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സ് ആണ് എന്നതു തന്നെ. ഇവര്‍ തിരിച്ചു നാട്ടില്‍ പോയി ടിയര്‍ 2 വിസയില്‍ മടങ്ങി വരേണ്ടതായി വരും. എന്നാല്‍ വിദേശത്തു നിന്നും ടിയര്‍ 2 വിസയില്‍ വരുന്നതിന് ഇമിഗ്രേഷന്‍ ക്യാപ് ബാധകമാണെന്നതിനാല്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇങ്ങനെയുള്ളവര്‍ ഇനി യുകെയില്‍ എട്ടു മാസത്തിനുമേല്‍ ദൈര്‍ഘ്യമുള്ള മറ്റൊരു കോഴ്‌സ് എടുത്തു പഠിച്ചതിനുശേഷം ടിയര്‍ 2 വിസയ്ക്കു ശ്രമിക്കേണ്ടതായി വരും. നിലവില്‍ എന്‍വിക്യു പോലുള്ള കോഴ്‌സുകള്‍ക്കായി യുകെയില്‍ ഉള്ളവര്‍ അവരുടെ കോഴ്‌സുകള്‍ക്കൊപ്പം തന്നെ യൂണിവേഴ്‌സിറ്റിയുടെ സിഎഎസിലേക്ക് മാറാതെ ഒഎന്‍പി കോഴ്‌സ് ചെയ്യുന്നതായിരിക്കും ഉചിതം. കാരണം പ്രൈം സ്‌പോണ്‍സറുടെ അടുത്തുള്ള കോഴ്‌സിനോടൊപ്പം വേറെ ഒരു കോഴ്‌സ്‌കൂടി പൂര്‍ത്തിയാക്കുന്നതിനു നിലവില്‍ തടസമില്ല. നിലിലുള്ള കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്, അഡാപ്‌റ്റേഷന്‍ പൂര്‍ത്തിയാക്കി ടിയര്‍ 2 വിസയിലേക്ക് അവര്‍ക്കു മാറാവുന്നതാണ്.
Show Users Comments >>
 
Other News in this category

 
 




 
Close Window