Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ ഇളവുകള്‍ ഇന്ത്യക്കാര്‍ക്കും: യുകെ കുടിയേറ്റ നിയമ മാറ്റം മലയാളികള്‍ക്ക് ഗുണകരം
Reporter

പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം യുകെയിലെ ഇമിഗ്രേഷന്‍ റൂട്ടുകളില്‍ കാതലായ മാറ്റം വരുത്തും. യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും നോണ്‍-യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും ഒരേ തരത്തില്‍ കുടിയേറ്റം സാധ്യമാകുമെന്ന് ജോണ്‍ ഡന്‍ പറയുന്നു. ലണ്ടന്‍ സാബിള്‍ ഇന്റര്‍നാഷണലിലെ ഡയറക്ടര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ പദവിയിലുള്ളയാളാണ് ജോണ്‍ ഡന്‍. 2021 ജനുവരി ഒന്ന് മുതല്‍ കുടിയേറ്റം നിര്‍ണയിക്കുന്നതിനായി പുതിയൊരു പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം രാജ്യത്ത് നിലവില്‍ വന്നിട്ടുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിയര്‍1, ടിയര്‍ 2, സ്റ്റുഡന്റ്, ന്യൂ എന്‍ട്രന്റ്‌സ്, ബെസ്‌പോക്ക് വിസ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പ്രസക്തി നഷ്ടപ്പെട്ടു. പകരം പോയിന്റ്‌സ് ബേസ്ഡ് ക്രൈറ്റീരിയ നിലവില്‍ വരും. പുതിയ പോയിന്റ് അധിഷ്ഠിത സിസ്റ്റമനുസരിച്ച് അപേക്ഷകര്‍ക്ക് വിസക്ക് അര്‍ഹമാകണമെങ്കില്‍ ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും കരസ്ഥമാക്കണം. ഇംഗ്ലീഷിലുള്ള അവഗാഹം, പഠനത്തിന് സ്വന്തം പണം ചെലവാക്കാനുള്ള കഴിവ് തെളിയിക്കല്‍, എന്നിവയുടെ അടിസ്ഥാനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് പോയിന്റുകള്‍ ലഭിക്കും. പുതിയ നീക്കമനുസരിച്ച് മാസ്റ്റേര്‍സ് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനത്തിന് ശേഷം തുടര്‍ന്ന് രണ്ട് വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അനുവാദം നല്‍കും. പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി മൂന്ന് വര്‍ഷം വരെ ഇവിടെ തുടരാം. ഇതിനിടെ അവര്‍ക്ക് തൊഴിലവസരം കണ്ടെത്താന്‍ സാധിക്കും. ദി സ്‌കില്‍ഡ് വര്‍ക്ക് വിസ കാറ്റഗറിയായിരിക്കും നിലവിലെ ടയര്‍ 2 വിസ റൂട്ടിന് പകരം നിലവില്‍ വരുന്നത്. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പുതിയ കാറ്റഗറി ടയര്‍ 2 വിസകളിലുളളതിനേക്കാള്‍ കൂടുതല്‍ ജോലികളുടെ സബ്‌സെറ്റുകള്‍ക്ക് ബാധകമാണ്. പ്രത്യേക സ്‌കില്ലുകള്‍, ക്വാളിഫിക്കേഷനുകള്‍, ശമ്പളം, ഷോര്‍ട്ടേജ് ഓഫ് ഒക്യുപേഷന്‍സ്, തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും പോയിന്റുകള്‍ നിശ്ചയിക്കുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും വിസകള്‍ അനുവദിക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം. ഇത് പ്രകാരം ഇംഗ്ലീഷിലെ അവഗാഹത്തിന് പത്ത് പോയിന്റുകളും സ്‌പോണ്‍സേഡ് എംപ്ലോയറില്‍ നിന്നുള്ള സ്ഥിരീകരിച്ച ജോബ് ഓഫറഫിന് 20 പോയിന്റുകളും അപ്രോപ്രിയേറ്റ് സ്‌കില്‍ ലെവലിന് 20 പോയിന്റുകളുമാണ് ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window