Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തവരാണ് താലിബാന്‍ - പാക്കിസ്ഥാന്‍ പ്രസിഡന്റ്: അയല്‍രാജ്യത്തെ ഭീകരര്‍ക്ക് അഭിമാനം പണയം വച്ച് ഇമ്രാന്‍ഖാന്‍
Reporter
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. താലിബാന്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍ പിന്തുണയുള്ള താലിബാന്‍ ഭീകരര്‍ ഇന്നലെയാണ് കാബൂള്‍ പിടിച്ചെടുത്തത്.

വിദ്യാഭ്യാസത്തിനായുള്ള ഒരു മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിന്റെ ഉപയോഗവും ഇത് സംസ്‌കാരത്തില്‍ പിടിമുറുക്കുന്നതിനെ കുറിച്ചും സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ''നിങ്ങള്‍ മറ്റ് സംസ്‌കാരം ഏറ്റെടുക്കുകയും മനഃശാസ്ത്രപരമായി കീഴ് പ്പെടുകയും ചെയ്യുന്നു. അത് സംഭവിക്കുമ്പോള്‍ ദയവായി ഓര്‍ക്കുക, ഇത് യഥാര്‍ത്ഥ അടിമത്തത്തേക്കാള്‍ മോശമാണ്. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങലകള്‍ വലിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്, അവര്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തു,'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനുമായുള്ള ''സൗഹൃദപരവും സഹകരണപരവുമായ'' ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. തിങ്കളാഴ്ച ചൈനീസ് സര്‍ക്കാരിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
 
Other News in this category

 
 




 
Close Window