Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
താലിബാന് എതിരേ പണ്ടു തോക്കെടുത്ത സലീമയെ കണ്ടെത്തി പിടികൂടി: അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറാണ് സലീമ
Reporter
താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി അഫ്ഗാനില്‍ പിടിയില്‍. അഫ്ഗാനിലെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായ സലീമ നിലവില്‍ എവിടെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല. താലിബാന്‍ ഭീകരവാദികള്‍ അഫ്?ഗാന്‍ പിടിച്ചെടുത്ത ശേഷം പല നേതാക്കളും രാജ്യം വിട്ടോടിയപ്പോഴും മാതൃരാജ്യം വിടാതെ ധീരമായി നിലകൊണ്ട വ്യക്തിയാണ് സലീമ മസാരി.


അഫ്?ഗാനിസ്താന്റെ മറ്റ് ഭാ?ഗങ്ങളെല്ലാം താലിബാന്‍ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബല്‍ക് പ്രവിശ്യയിലെ ഛാഹര്‍ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം നൂറ് താലിബാന്‍ ഭീകരന്മാരെയാണ് സലീമ കാരണം കീഴടങ്ങിയതെന്ന് ദ ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം താലിബാന്‍ അഫ്?ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്?ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ?ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്.

അഫ്?ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ദേശീയ പതാക താലിബാന്‍ നീക്കി. പകരം താലിബാന്‍ പതാക സ്ഥാപിച്ചു. താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തമിഘട്ടത്തിലാണ്. അഫ്?ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം?ഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന്‍ അം?ഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ?ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പ്രധാന മന്ത്രിയുടെ വസതിയിലാണ് യോഗം.

താലിബാല്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക, നിലവിലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും തുടര്‍ ഒഴിപ്പിക്കലുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതല്‍ പേരെ തിരികെ കൊണ്ടു വരുന്നതില്‍ രണ്ടു ദിവസത്തില്‍ വ്യക്തയുണ്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കുടുങ്ങിയവരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലുണ്ടായ ധാരണ.

അതേസമയം, അഫ്ഗാനില്‍ അമേരിക്കയുടെ കൂടുതല്‍ സൈനികര്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനസര്‍വീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവും. ഉന്നതതലത്തില്‍ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
 
Other News in this category

 
 




 
Close Window