Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തട്ടിപ്പുകാരന്‍ മോണ്‍സനുമായി ബന്ധം: ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തു
Reporter
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലു മായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഐജി ലക്ഷ്മണന് സസ്പെന്‍ഷന്‍. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് എ ഡി ജി പി മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ടര്‍ സമര്‍പ്പിച്ചിരുന്നത്.


നേരത്തെ മോണ്‍സണ്‍ മാവുങ്കലു മായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിപ്പോയി എന്നാണ് അന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഐജി പറഞ്ഞത്. നേരത്തെ മോണ്‍സണ് എതിരെ ആലപ്പുഴ എസ് പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ്‍ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു വില്പനയ്ക്ക് ഐ.ജി ലക്ഷമണ ഇടനിലക്കാരനായതിന്റെ ശക്തമായ തെളിവുകളും പുറത്ത് വന്നു.ആന്ധ്രാ സ്വദേശിനിക്ക് പുരാവസ്തുക്കള്‍ വില്പന നടത്തുന്നതിന് ലക്ഷമണയുടെ പങ്ക് വ്യക്തമാക്കുന്ന വാട്സ് അപ് ചാറ്റുകളും ഓഡിയോ ചാറ്റുമാണ് പുറത്തായത്.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു വിലല്പനയില്‍ ഐ.ജി ലക്ഷമണ ഇടനിലക്കാരനായതിന്റെ നിര്‍ണായക തെളിവുകളാണ് പുറത്തായത്. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോന്‍ സണ് പരിചയപ്പെടുത്തി നല്‍കിയത് ലക്ഷമണയാണ്. മുതലയുടെ സ്റ്റഫ് , സ്വര്‍ണ്ണ, ബൈബിള്‍, ഖുറാന്‍, ഗണേശ വിഗ്രഹം എന്നിവ വില്പന നടത്താന്‍ ശ്രമിച്ചതായി വാട്സ് അപ്ചാറ്റുകളും ഓഡിയോയും വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 5 ന് ഐജി യുടെ നേതൃത്വത്തില്‍ തിരുവനതപുരം പോലീസ് ക്ലബ്ബില്‍ വെച്ചാണ് ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയത്.പോലീസ് ക്ലബ്ബിലേക്ക് ഐ ജി യുടെ ആവശ്യ പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു.

ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഇത് കൊണ്ട് പോയത്. മൂന്ന് പി.എസ് ഒ മര്‍ക്കെതിരെയും തെളിവുണ്ട്. കേസില്‍ ലക്ഷമണയ്ക്കെതിരെ ലഭ്യമായ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഡി ജി പി ക്കും, കോടതിയിലും സമര്‍പ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് .
 
Other News in this category

 
 




 
Close Window