Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിവേകമില്ലാതെ വീണ്ടും കോണ്‍ഗ്രസുകാര്‍: റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ തല്ലി: 20 നേതാക്കള്‍ക്ക് എതിരേ കേസ്
Reporter
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ 20 പേര്‍ക്കെതിരെ കേസ്. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. കസബ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം.


കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുെട മര്‍ദനം. മുന്‍.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. അതേ സമയം ഈ വിഷയത്തില്‍ ഡി.സി.സി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു. രണ്ടംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

കുറ്റക്കാര്‍ക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യോഗത്തിന് നേതൃത്വം നല്‍കിയ യു.രാജീവന്റെ വിശദീകരണം.
 
Other News in this category

 
 




 
Close Window