Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പുതിയ 4 ഫീച്ചേഴ്‌സുമായി വാട്‌സാപ്പ്: പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ പ്രിയപ്പെട്ടവരെ മാത്രം കാണിക്കാം
Reporter
പുതിയ നാല് ഫീച്ചേഴ്‌സുകളുമായി വാട്‌സാപ്പ് അപ്ഡേറ്റ് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാല് പ്രധാന ഫീച്ചറുകള്‍ നിലവില്‍ വരുമെന്ന് വാബീറ്റാഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നാല് ഫീച്ചേഴ്‌സുകള്‍ അറിയാം

1. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ അനുവദിക്കാം

ചില വാട്സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരുന്നു. ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, 'എബൗട്ടില്‍' നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും.

ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്ടാക്ട്സില്‍ ഉള്ളവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കു മാത്രം നല്‍കാം. 'മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്' എന്നായിരിക്കും വിവരണം എന്നു പറയുന്നു.

2. നിലവില്‍ ഡിസപ്പിയറിങ് മെസേജുകള്‍ക്ക് ഏഴു ദിവസം വരെയാണ് ആയുസ്. ഇനി അത് 90 ദിവസത്തേക്ക് എന്ന് കൂട്ടാനോ, 24 മണിക്കൂര്‍ എന്ന് കുറയ്ക്കാനോ സാധിച്ചേക്കും.

3. കമ്യൂണിറ്റീസ് - ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന ഫീച്ചറായിരിക്കും കമ്യൂണിറ്റീസ്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനായേക്കുമെന്നും വാബീറ്റാഇന്‍ഫോ അവകാശപ്പെടുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സബ്ഗ്രൂപ്പുകള്‍ തമ്മിലുള്ള സന്ദേശ കൈമാറ്റവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് പറയുന്നു.

4. വോയിസ് മെസേജ് അയയ്ക്കുന്നതിനു മുന്‍പ് കേള്‍ക്കാനായേക്കും

വോയിസ് മെസേജ് അയയ്ക്കുന്നവര്‍ക്ക് അത് റെക്കോഡു ചെയ്ത് കേട്ട ശേഷം അയയ്ക്കാന്‍ സാധിക്കുന്ന രീതിയലുള്ള യൂസര്‍ ഇന്റര്‍ഫെയ്സ് ക്രമീകരണം വന്നേക്കും. ഇതിനായി ഒരു സ്റ്റോപ്പ് ബട്ടണ്‍ ചേര്‍ക്കും. ഉപയോക്താവിന് സ്റ്റൊപ്പില്‍ സ്പര്‍ശിച്ച് റെക്കോഡിങ് നിര്‍ത്തി റെക്കോഡു ചെയ്ത സന്ദേശം കേള്‍ക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
 
Other News in this category

 
 




 
Close Window