Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹോണ്‍ മുഴക്കല്‍ നിര്‍ത്തൂ - ബസ് - ഓട്ടോ ഡ്രൈവര്‍മാരില്‍ 60 ശതമാനത്തിനും കേള്‍വിത്തകരാര്‍ - എംവിഡി കേരള
Reporter
അനാവശ്യമായി നീട്ടി ഹോണ്‍ മുഴക്കുന്നവരെ കുരുക്കിലാക്കാന്‍ ഓപ്പറേഷന്‍ ഡെസിബെല്ലുമായി മോട്ടോര്‍ വാഹനവകുപ്പ്. 'ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ്, കൂടുതല്‍ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് IMA നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.'- എംവിഡി കേരളയുടെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

എംവിഡി കേരള പങ്കുവച്ച കുറിപ്പ് വായിക്കാം;

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ്, കൂടുതല്‍ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് - ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് IMA നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

വികസിത രാജ്യങ്ങളില്‍, അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് ഒഴിച്ച് ഹോണ്‍ മുഴക്കുന്നത് അപരിഷ്‌കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോള്‍ ഇന്ത്യയില്‍ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു.

ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാള്‍ ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.

ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഡെസിബെല്‍ നടപ്പിലാക്കുന്നത്. ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദപരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷന്‍ ഡെസിബെല്‍ കൊണ്ടുദ്ദേശിക്കുന്നത്.
 
Other News in this category

 
 




 
Close Window