Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇതാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമര്‍: പേര് - അഭിജിത്ത്
Reporter
മമ്മൂക്കയുടെ ഫാഷന്‍ ലോകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ അഭിജിത്ത് നായര്‍ 'വനിത ഓണ്‍ലൈനോട്' പറയുന്നു. 2015 മുതല്‍ അഭിജിത്ത് മമ്മൂക്കയോടൊപ്പമുണ്ട്.

''മമ്മൂക്കയ്ക്ക് ഏറെ പ്രിയപ്പെട്ട വേഷം മുണ്ടും ഷര്‍ട്ടുമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതില്‍ വ്യത്യാസം വരും. ഫോര്‍മല്‍ ആകേണ്ട ഇടങ്ങളില്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും അതു കഴിഞ്ഞ് ഉടന്‍ സാധാരണ വേഷത്തിലേക്ക് മാറും. അതാണ് മമ്മൂക്കയ്ക്ക് ഇഷ്ടം''.- അഭിജിത്ത് പറയുന്നു.

''ബ്രാന്‍ഡുകളെക്കുറിച്ചൊക്കെ മമ്മൂക്കയ്ക്ക് നല്ല അറിവാണ്. പഴയതും പുതിയതുമായ സകല ബ്രാന്‍ഡുകളും അദ്ദേഹത്തിന് പരിചയമുണ്ട്. എല്ലാ ബ്രാന്‍ഡുകളും ഇഷ്ടമാണെങ്കിലും ഡിസൈനന്‍ വസ്ത്രങ്ങളോടും അധികം മിനുക്കുപണികളുള്ള കോസ്റ്റ്യൂമുകളോടും താല്‍പര്യമില്ല. സിനിമയില്‍ അത്തരം വേഷങ്ങള്‍ ആവശ്യമെങ്കില്‍ അദ്ദേഹം നോ പറയാറുമില്ല''.- വസ്ത്രധാരണത്തിലെ മമ്മൂക്കയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അഭിജിത്ത് വിശദീകരിക്കുന്നു.

കൂളിങ് ഗ്ലാസ് കളക്ഷന്‍

കൂളിങ് ഗ്ലാസുകളോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. എല്ലാ മോഡലുകളും വാങ്ങുമെങ്കിലും അതില്‍ പകുതി പോലും അദ്ദേഹം അണിഞ്ഞിട്ടുണ്ടാകില്ല. ഇവയൊക്കെ ഇങ്ങനെ ശേഖരിച്ച് വയ്ക്കാന്‍ അദ്ദേഹത്തിന് വലിയ കമ്പമാണ്.

അദ്ദേഹത്തിന്റെ വാര്‍ഡ്രോബില്‍ ഇത്തരത്തില്‍ മനോഹരമായ പലതരം ആക്‌സസറീസ് ഉണ്ട്. പലപ്പോഴും സിനിമയുടെ കോസ്റ്റ്യൂം ട്രയല്‍ വീട്ടില്‍ വച്ചാണ് ചെയ്യാറ്. പുതിയ മോഡലുകളും ബ്രാന്‍ഡുകളുമൊക്കെ പരീക്ഷിക്കാന്‍ എപ്പോഴും താല്‍പര്യം കാണിക്കുന്ന ആളാണ് മമ്മൂക്ക.

ഓരോ നിമിഷവും സ്വപ്നം പോലെ

ഞാന്‍ പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് 'പോക്കിരിരാജ' വരുന്നത്. അതിന്റെ രണ്ടാം ഭാഗത്തില്‍ ആ കഥാപാത്രത്തിന് കോസ്റ്റ്യൂം തയാറാക്കാന്‍ അവസരം കിട്ടിയെന്നതൊക്കെ വലിയ ഭാഗ്യമാണ്. അത്തരം മനോഹരമായ നിരവധി അനുഭവങ്ങളുണ്ട്. മമ്മൂക്കയുടെ ഒപ്പമുള്ള ഓരോ നിമിഷവും സ്വപ്നം പോലെയാണ്. മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ തുടങ്ങി ആദ്യത്തെ ഒന്നര വര്‍ഷം തമ്മില്‍ യാതൊരു കോണ്‍ടാക്ടും ഉണ്ടായിരുന്നില്ല. ജോര്‍ജേട്ടന്‍ വഴിയാണ് കമ്യൂണിക്കേഷന്‍.

ആദ്യം മമ്മൂക്കയുമായി സംസാരിച്ചത് രസകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായിരുന്നു അന്ന്. ഷൂട്ടിനിടയിലെ ഫ്രീ ടൈമില്‍ ഇടാന്‍ ഞാന്‍ ഒരു ഷര്‍ട്ട് കാരവനില്‍ കൊണ്ടു വച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ജോര്‍ജേട്ടന്‍ വന്ന് മമ്മൂക്കയെ ചെന്ന് കാണാന്‍ പറഞ്ഞു. ഞാനാകെ ഭയന്നു. വഴക്കു പറയാനോ മറ്റോ ആണോ ? കാരവനിലേക്ക് ചെന്ന എന്നോട് 'നീയാണോ ഈ ഷര്‍ട്ട് എടുത്തത്' എന്ന് ചോദിച്ചു. അദ്ദേഹത്തിന് ആ ഷര്‍ട്ട് ഇഷ്ടമായിരുന്നു. സത്യത്തില്‍ ഞാന്‍ ടീമില്‍ ജോലി ചെയ്യുന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. നീയെന്താ ഒന്നര വര്‍ഷമായി എന്നെ വന്ന് കാണാതിരുന്നതെന്ന് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. അപ്പോള്‍, 'ഇനി മുതല്‍ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ നീ കൂടെ നിന്നോണം' എന്നു മമ്മൂക്ക പറഞ്ഞു. എന്നെ സംബന്ധിച്ച് വലിയ ഒരു അംഗീകാരമായിരുന്നു. ആ ഷര്‍ട്ട് മമ്മൂക്ക ധരിച്ച് കാണണമെന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. അതിനൊക്കെ എത്രയോ മുകളിലായിരുന്നു എന്നെ തേടിയെത്തിയ സന്തോഷം. അതിനു ശേഷമാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ സജീവമായത്.
 
Other News in this category

 
 




 
Close Window