Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും: മുന്നോട്ടുള്ള കാര്യങ്ങളുമായി എഡിജിപി
Reporter
നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദേശം അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. അന്വേഷണം സത്യസന്ധമായി തന്നെ നടക്കും. എല്ലാ കാര്യങ്ങളും വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ദിലീപിനെതിരായി അടുത്തിടെ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍ ഉള്‍പ്പടെ എല്ലാം അന്വേഷണ പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിനു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം, ബുധനാഴ്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് മൊഴി രേഖപ്പെടുത്തുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനു കോടതി സമന്‍സ് അയച്ചിട്ടുണ്ട്. നടന്‍ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണ സംഘം തീരുമാനം എടുത്തതായാണ് വിവരം. ഇക്കാര്യം വെളിപ്പെടുത്താന്‍ എഡിജിപി തയാറായില്ല.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള തുടരന്വേഷണം എങ്ങനെ വേണമെന്ന് വിശദമായി ചര്‍ച്ച ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം കൊച്ചി പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്നത്. ഈ മാസം 20നു മുന്‍പു തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം. നിലവില്‍ ഇതനുസരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഫെബ്രുവരി 16ന് മുന്‍പു വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്. അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
 
Other News in this category

 
 




 
Close Window