Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
കായികം
  Add your Comment comment
അനുഷ്‌കയുമായുള്ള വിവാഹം വിരാട് കോലിയുടെ കളിയെ ബാധിച്ചുവെന്ന് പാക്കിസ്ഥാന്റെ മുന്‍ താരം
Reporter
ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുന്‍ താരം ശുഐബ് അക്തര്‍. 29-ാം വയസ്സില്‍ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി. വിവാഹം താരങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
താഹിര്‍ 19 പന്തില്‍ 52*; ഓജയുടെ (69 പന്തില്‍ 140) പോരാട്ടം വിഫലം, ഇന്ത്യ മഹാരാജാസ് തോറ്റു! 'വിരാട് കോലി ഏതാണ്ട് 6-7 വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. സത്യത്തില്‍ ഞാന്‍ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ല. നായകസ്ഥാനം ഏറ്റെടുക്കുന്നതിനു പകരം കോലി ശരാശരി 100-120 റണ്‍സ് വീതം സ്‌കോര്‍ ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഏറ്റവും ഉചിതം' - അക്തര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window